എട്ടു വയസ്സുകാരിക്ക് ക്രൂരമര്‍ദ്ദനം; ചൂരല്‍കൊണ്ടു തല്ലിച്ചതച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍

ഇടുക്കി ഉപ്പുതറയില്‍ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് അറസ്റ്റിലായത്. ഉപ്പുതറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ മൂന്ന് പെണ്‍മക്കളില്‍ മൂത്ത കുട്ടിയെയാണ് ഇയാള്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതെന്ന് കുട്ടിയുടെ അച്ഛന്റെ സഹോദരി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

Update: 2019-05-13 04:01 GMT

എട്ടു വയസ്സുകാരിയെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ അമ്മയുടെ സുഹൃത്ത് അറസ്റ്റില്‍. ഇടുക്കി ഉപ്പുതറയില്‍ പത്തേക്കര്‍ കുന്നേല്‍ അനീഷ് (34) ആണ് അറസ്റ്റിലായത്. ഉപ്പുതറ ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന യുവതിയുടെ മൂന്ന് പെണ്‍മക്കളില്‍ മൂത്ത കുട്ടിയെയാണ് ഇയാള്‍ ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതെന്ന് കുട്ടിയുടെ അച്ഛന്റെ സഹോദരി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മര്‍ദ്ദനമേറ്റ പെണ്‍കുട്ടിയെ പരാതിക്കാരി തന്നോടൊപ്പം കൊണ്ടുപോയി. അതേമസമയം, സംഭവത്തില്‍ അറസ്റ്റിലായ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് പീരുമേട് സബ് ജയിലിലേക്ക് അയച്ചു.

കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടുനിന്നിട്ടും തടയാതിരിക്കുകയും പോലിസില്‍ പരാതിപ്പെടുകയും ചെയ്ത അമ്മയ്‌ക്കെതിരെയും കേസെടുക്കുമെന്ന് പോലിസ് അറിയിച്ചു.

തളര്‍വാതം വന്നു കിടപ്പിലായ ഭര്‍ത്താവിനെ വിട്ട് മക്കളോടൊപ്പം യുവതി വാടക വീട്ടിലാണ് കഴിയുന്നത്. എട്ട് വയസ്സുള്ള മകള്‍ക്ക് പുറമെ അഞ്ചും രണ്ടും വയസ്സുള്ള രണ്ടുകൂട്ടികള്‍ കൂടി ഇവര്‍ക്കുണ്ട്. ഭാര്യയുമായി അകന്നു കഴിയുന്ന അനീഷ് യുവതിയുമായി അടുപ്പത്തിലാണ്. ഒരു വര്‍ഷമായി ഒരുവരും അടുപ്പത്തിലാണ്.

അതേസമയം. ഇയാള്‍ വീട്ടില്‍ വരുന്നതിനെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ എതിര്‍ത്തുവരികയാണെന്ന് പോലിസ് പറഞ്ഞു. അനീഷ് യുവതിയെകാണാനെത്തുന്നത് മൂത്തമകളും എതിര്‍ക്കാറുണ്ട്.ഇയാള്‍ വീട്ടില്‍ വരുന്ന വിവരം അച്ഛനെ അറിയിക്കുമെന്നും കുട്ടി പറഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ അനീഷ് കുട്ടിയെ ചൂരല്‍ വടി കൊണ്ട് തല്ലിച്ചതയ്ക്കുകയായിരുന്നു. നേരത്തേയും സമാനതരത്തില്‍ കുട്ടിക്ക് മര്‍ദ്ദനമേറ്റതായി പരാതിയില്‍ പറയുന്നു.

Tags: