അനുമതിയില്ലാതെ റാലി; ഗൗതം ഗംഭീറിനെതിരേ കേസെടുക്കാന്‍ നിര്‍ദേശം

ഗംഭീറിനു രണ്ട് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെന്ന കാര്യം സത്യവാങ്മൂലത്തില്‍ മറച്ചുവച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു

Update: 2019-04-27 09:25 GMT

ന്യൂഡല്‍ഹി: അനുമതിയില്ലാതെ റാലി നടത്തിയതിനു ഈസ്റ്റ് ഡല്‍ഹിയിലെ ബിജെപി സ്ഥാനാര്‍ഥിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിനെതിരേ കേസെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. ഈസ്റ്റ് ഡല്‍ഹി റിട്ടേണിങ് ഓഫീസറോട് തിരഞ്ഞെടുപ്പ് കമ്മീഷനാണ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയത്. റാലി നടത്താന്‍ അനുമതിയുണ്ടായിരുന്നില്ലെന്നു കാണിച്ച് നല്‍കിയ പരാതിയിലാണ് നടപടി. ഡല്‍ഹി ജംഗിപുരയില്‍ ഇക്കഴിഞ്ഞ 25നാണ് ഗംഭീര്‍ റാലി നടത്തിയത്. നേരത്തേ, ഗംഭീറിനു രണ്ട് തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെന്ന കാര്യം സത്യവാങ്മൂലത്തില്‍ മറച്ചുവച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇക്കാര്യം മറച്ചുവച്ച ഗംഭീറിന്റെ സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അതീഷി മര്‍ലേന പരാതി നല്‍കിയിരുന്നു. ക്രിമിനല്‍ കേസെടുക്കണമെന്നു ചൂണ്ടിക്കാട്ടി നല്‍കിയ ഹരജി തിങ്കളാഴ്ച കോടതി പരിഗണിക്കും. മെയ് 12നാണ് ഈസ്റ്റ് ഡല്‍ഹിയില്‍ ഉള്‍പ്പെടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.



Tags:    

Similar News