അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ചു; മകന്‍ അറസ്റ്റില്‍

കൊളവല്ലൂര്‍ പോലിസാണ് നിഖില്‍ രാജിനെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിന് കേസടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് രാത്രി എട്ടു മണിയോടെയാണ് ജാനുവിനെ നിഖില്‍ രാജ് വെട്ടി പരുക്കേല്‍പ്പിച്ചത്.

Update: 2022-10-21 15:37 GMT

കണ്ണൂര്‍: വടക്കെ പൊയിലൂരില്‍ അമ്മയെ വെട്ടിപ്പരുക്കേല്‍പ്പിച്ച കേസില്‍ ലഹരിക്കടിമയായ മകന്‍ അറസ്റ്റില്‍. കൊളവല്ലൂര്‍ പോലിസാണ് നിഖില്‍ രാജിനെ അറസ്റ്റ് ചെയ്തത്. വധശ്രമത്തിന് കേസടുത്താണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്നലെയാണ് രാത്രി എട്ടു മണിയോടെയാണ് ജാനുവിനെ നിഖില്‍ രാജ് വെട്ടി പരുക്കേല്‍പ്പിച്ചത്.

പട്ടിയെ വളര്‍ത്തുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. നിഖില്‍ രാജ് വീട്ടിലെ സാധനങ്ങള്‍ നശിപ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചത് അനുസരിച്ചാണ് പോലിസ് സ്ഥലത്തെത്തിയത്. വെട്ടേറ്റ ജാനുവിനെ ആശുപത്രിയിലെത്തിച്ചതും പോലിസാണ്.

ജാനുവിന്റെ ഇരു കൈകളിലും തുന്നലിട്ടിട്ടുണ്ട്. ജാനുവോ നാട്ടുകാരോ രേഖാമൂലം പരാതി നല്‍കാത്തതിനാല്‍ കേസെടുക്കാനാവില്ലെന്നായിരുന്നു ആദ്യം പോലിസ് നിലപാട്. എന്നാല്‍ നിഖില്‍ രാജ് സമീപവാസികള്‍ക്കെല്ലാം ഭീഷണിയാണെന്നും പോലിസ് സ്വമേധയാ കേസെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ വധശ്രമത്തിന് പോലിസ് കേസെടുത്തു.

Tags: