പ്ലസ്ടു വിദ്യാര്‍ഥിനിയെ കാറിനകത്ത് അപമാനിച്ച ഡ്രൈവര്‍ പിടിയില്‍

ഏലൂര്‍ സ്വദേശി യൂസഫിനെ (52) പോലിസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

Update: 2019-07-15 02:13 GMT

കൊച്ചി: ട്യൂഷന്‍ കഴിഞ്ഞു രാത്രി വീട്ടിലേക്കു പോകാന്‍ ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച പ്ലസ്ടു വിദ്യാര്‍ഥിനിയെ കാറിനകത്ത് അപമാനിച്ച കേസില്‍ ഏലൂര്‍ സ്വദേശി യൂസഫിനെ (52) പോലിസ് അറസ്റ്റു ചെയ്തു. ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു.

കാക്കനാട് കെന്നഡിമുക്കില്‍ നിന്നു കാറില്‍ കയറിയ വിദ്യാര്‍ഥിനിയാണ് അപമാനത്തിനിരയായത്. റോഡിലെ ബ്ലോക്കില്‍ കാര്‍ നിര്‍ത്തിയപ്പോള്‍ വിദ്യാര്‍ഥിനി ഡോര്‍ തുറന്നു ചാടി രക്ഷപ്പെടുകയായിരുന്നു.

രാത്രി എട്ടു വരെ ട്യുഷനുള്ളതിനാല്‍ ഓണ്‍ലൈന്‍ ടാക്‌സിയിലോ ഓട്ടോറിക്ഷയിലോ ആണ് വിദ്യാര്‍ഥിനി വീട്ടിലേക്കു മടങ്ങാറുള്ളത്. വിദ്യാര്‍ഥിനി കാറില്‍ നിന്ന് ഇറങ്ങിയതിനു പിന്നാലെ രക്ഷപ്പെട്ട യൂസഫിനെ പോലിസ് പിടികൂടുകയായിരുന്നു.




Tags:    

Similar News