ജമ്മുവില്‍ മുസ്ലിംങ്ങള്‍ക്കെതിരേ സംഘപരിവാര ആക്രമണം വ്യാപകം; 50 ഓളം വാഹനങ്ങള്‍ കത്തിച്ചു; പോലിസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി

ജനങ്ങള്‍ സമാധാനം പുലര്‍ത്തണമെന്ന് സൈന്യവും ആഹ്വാനം ചെയ്തു. ക്രമസമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത സൈന്യം ഫ്‌ലാഗ് മാര്‍ച്ച്‌ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം വര്‍ഗീയ കലാപത്തിലേക്ക് നീങ്ങിയേക്കുമെന്ന റിപോര്‍ട്ടുകളെതുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

Update: 2019-02-15 12:48 GMT

ജമ്മു: പുല്‍വാമയില്‍ സൈന്യത്തിനെതിരേ നടന്ന ആക്രമണത്തിനു പിന്നാലെ ജമ്മുവില്‍ സംഘ പരിവാര സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ മുസ്ലിംങ്ങള്‍ക്കെതിരേ ആക്രമണം. നിരവധി പേര്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി.ഗുജ്ജാര്‍ നഗറിനു സമീപം കശ്മീര്‍ രജിസ്‌ട്രേഷനിലുള്ള 80ല്‍ അധികം വാഹനങ്ങള്‍ക്കു നേരെ ആക്രമണമുണ്ടായി. 50 ഓളം വാഹനങ്ങള്‍ കത്തിച്ചു. കശ്മീര്‍, പാകിസ്താന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി നൂറുകണക്കിനു പേരാണ് ഇവിടെ തെരുവിലിറങ്ങിയത്.

പുരാനി മന്ദി, ജുവല്‍ ചൗക്, ദോഗ്ര ചൗക്, റിഹാരി, ജനിപൂര്‍, ഗാന്ധി നഗര്‍, ബക്ഷി നഗര്‍ തുടങ്ങി നിരവധിയിടങ്ങളില്‍ പ്രതിഷേധ റാലികള്‍ നടന്നു. പ്രതിഷേധ റാലികള്‍ അക്രമാസക്തമായതോടെ ജമ്മു നഗരത്തിലെ വിവിധ മേഖലകളില്‍ പോലിസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തി.


ജനങ്ങള്‍ സമാധാനം പുലര്‍ത്തണമെന്ന് സൈന്യവും ആഹ്വാനം ചെയ്തു. ക്രമസമാധാനം നിലനിര്‍ത്താന്‍ ആഹ്വാനം ചെയ്ത സൈന്യം ഫ്‌ലാഗ് മാര്‍ച്ച്‌ നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സംഘര്‍ഷം വര്‍ഗീയ കലാപത്തിലേക്ക് നീങ്ങിയേക്കുമെന്ന റിപോര്‍ട്ടുകളെതുടര്‍ന്നാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

കര്‍ഫ്യൂ വിവരം ഉച്ചഭാഷണികളില്‍ അറിയിച്ചിട്ടും പ്രതിഷേധക്കാര്‍ തെരുവുകളില്‍തന്നെ നിലയുറപ്പിച്ചിരിക്കുകയാണ്. ജമ്മുവില്‍ കടകള്‍ അടഞ്ഞുകിടക്കുകയാണ്. പാകിസ്താന്‍, തീവ്രവാദ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെത്തിയ പ്രകടനക്കാര്‍ റോഡുകളില്‍ ടയര്‍കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തി. പ്രതികാരം ചെയ്യണമെന്നാവശ്യപ്പെട്ട് നിരവധി പേരാണ് തെരുവിലിറങ്ങിയത്.

ബജറംഗ ദള്‍, ശിവസേന, ദോഗ്രാ ഫ്രണ്ട് എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സംഘര്‍ഷങ്ങള്‍ ജമ്മു കശ്മീര്‍ നേതാക്കളായി മഹ്ബൂബ മുഫ്തിയും ഉമര്‍ അബ്ദുല്ലയും അപലപിച്ചു. മുസ്ലീങ്ങള്‍ക്കെതിരായ ആക്രമണം ഇന്ത്യയെ പിളര്‍ത്തുമെന്നും ഇരുവരും സൂചിപ്പിച്ചു.

Tags:    

Similar News