സിഎഎയ്‌ക്കെതിരേ രണ്ട് കോടിയിലധികം ഒപ്പുകള്‍ ശേഖരിച്ച് ഡിഎംകെ

ജനുവരിയില്‍ നടന്ന സഖ്യ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ പ്രചരണം പ്രഖ്യാപിച്ചത്.

Update: 2020-02-16 13:41 GMT

ചെന്നൈ:ഡിഎംകെ നേതൃത്വത്തിലുള്ള സെക്യുലര്‍ പ്രോഗ്രസീവ് അലയന്‍സ് തമിഴ്‌നാട്ടിലെ സിഎഎ വിരുദ്ധ പ്രചാരണത്തിന്റെ ഭാഗമായി രണ്ട് കോടിയിലധികം ഒപ്പ് ശേഖരിച്ച് പ്രസിഡന്റ് രാം നാഥ് കോവിന്ദിന് അയച്ചു.

പൗരത്വ ഭേദഗതി നിയമം, ദേശീയ ജനസംഖ്യാ രജിസ്റ്റര്‍, ദേശീയ പൗരത്വ പട്ടിക എന്നിവ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ, കോണ്‍ഗ്രസ്, എംഡിഎംകെ എന്നിവയുള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികളിലെ അംഗങ്ങള്‍ ഫെബ്രുവരി 2 മുതല്‍ ഒരാഴ്ച കൊണ്ടാണ് ഒപ്പുശേഖരണം നടത്തിയത്.

ജനുവരിയില്‍ നടന്ന സഖ്യ പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ഡിഎംകെ പ്രസിഡന്റ് എംകെ സ്റ്റാലിന്‍ പ്രചരണം പ്രഖ്യാപിച്ചത്. പ്രചാരണ വേളയില്‍ രണ്ട് കോടിയിലധികം ഒപ്പുകള്‍ ശേഖരിച്ച് രാഷ്ട്രപതിക്ക് അയച്ചതായി ഡിഎംകെ പ്രസ്താവനയില്‍ പറഞ്ഞു.

സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയ്‌ക്കെതിരായ ജനങ്ങളുടെ വികാരമാണ് രണ്ട് കോടിയിലധികം ഒപ്പുകള്‍ ശേഖരിക്കാന്‍ കഴിയാന്‍ കാരണം. ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുന്നതിനായി സിഎഎ പിന്‍വലിക്കാന്‍ രാഷ്ട്രപതി ശുപാര്‍ശ ചെയ്യുമെന്ന് തമിഴ്‌നാട് പ്രതീക്ഷിക്കുന്നെന്നും പ്രസ്താവനയില്‍ പറയുന്നു. 

Tags:    

Similar News