വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ഥി സി ഒ ടി നസീറിനു വെട്ടേറ്റു

കഴുത്തിനേറ്റ പരിക്ക് അല്‍പം ഗുരുതരമായതിനാല്‍ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി

Update: 2019-05-18 15:13 GMT

തലശ്ശേരി: വടകരയിലെ സിപിഎം വിമത സ്ഥാനാര്‍ത്ഥിയും സിപിഎം മുന്‍ നഗരസഭാ കൗണ്‍സിലറുമായിരുന്ന തലശ്ശേരിയിലെ സി ഒ ടി നസീറിന് വെട്ടേറ്റു. ശനിയാഴ്ച രാത്രി 7.30ഓടെ തലശ്ശേരി ബസ് സ്റ്റാന്റിനു സമീപം കായ്യത്ത് റോഡില്‍ വച്ചാണ് ഒരുസംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചത്. വിരലുകള്‍ക്കും കാലുകള്‍ക്കും കഴുത്തിനു പിറകിലും പരിക്കേറ്റിട്ടുണ്ട്. കഴുത്തിനേറ്റ പരിക്ക് അല്‍പം ഗുരുതരമായതിനാല്‍ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോയി. ആക്രമണത്തിനു പിന്നില്‍ സിപിഎമ്മാണെന്നാണു സംശയം.

    സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ നസീര്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു. സിപിഎമ്മുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് പാര്‍ട്ടി വിട്ട അദ്ദേഹം പിന്നീട് ഉമ്മന്‍ചാണ്ടിയെ നേരില്‍ക്കണ്ട് സംഭവത്തില്‍ ക്ഷമാപണം നടത്തിയിരുന്നു. നിയമനടപിടകള്‍ അനുകൂലമായിട്ടും ആഭ്യന്തര വകുപ്പ് തടസ്സം നില്‍ക്കുന്നതിനാല്‍ പാസ്‌പോര്‍ട്ട് അനുവദിക്കാത്തതിനെതിരേ മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയത് ഏറെ ചര്‍ച്ചയായിരുന്നു. കുറച്ചുകാലം മുമ്പ് സിപിഎമ്മുമായി അകന്ന നസീര്‍ 'മാറ്റി കുത്തിയാല്‍ മാറ്റം കാണാം' എന്ന മുദ്രാവാക്യമായാണ് വടകരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജനവിധി തേടിയത്.



Tags:    

Similar News