സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍; കേരളത്തിലെ വിജയത്തില്‍ അഭിനന്ദനം

Update: 2021-08-08 15:04 GMT

ന്യൂഡല്‍ഹി: സിപിഎമ്മിന്റെ 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗത്തില്‍ തീരുമാനം. ഒമ്പത് വര്‍ഷത്തിന് ശേഷമാണ് കേരളത്തില്‍ പാര്‍ട്ടി കോണ്‍ഗ്രസ് നടക്കാന്‍ പോവുന്നത്. ഏപ്രിലായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുകയെന്നാണു സൂചന. 2012ല്‍ കോഴിക്കോട് നഗരത്തിലാണ് 20ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്. 2018ല്‍ ഹൈദരാബാദിലാണ് 22ാം പാര്‍ട്ടി കോണ്‍ഗ്രസ് നടന്നത്.

    ഈ വര്‍ഷം ഏപ്രിലില്‍ നടക്കാനിരുന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസ് കൊവിഡ് പ്രതിസന്ധിയും കേരളം, പശ്ചിമബംഗാള്‍, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും കണക്കിലെടുത്താണ് 2022ലേക്ക് നീട്ടിയത്. സമ്മേളനങ്ങള്‍ ഒക്‌ടോബറോട് കൂടി ആരംഭിക്കും. ബംഗാള്‍, കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കേന്ദ്രകമ്മിറ്റി വിശദമായി പരിശോധിച്ചു. കേരളത്തിലെ വിജയത്തെയും തുടര്‍ഭരണത്തെയും കേന്ദ്ര കമ്മിറ്റി അഭിനന്ദിച്ചു. തലമുറമാറ്റം ഉള്‍പ്പെടെ കേരളത്തില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങളും കേന്ദ്രകമ്മിറ്റി ശരിവച്ചു. അതേസമയം, പശ്ചിമ ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം വേണ്ടിയിരുന്നില്ലെന്നും വിമര്‍ശനമുയര്‍ന്നു. ത്രിപുരയില്‍ നടക്കാന്‍ പോവുന്ന തിരഞ്ഞെടുപ്പ് ഒരുക്കങ്ങളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.

CPM's 23rd party congress in Kannur


Tags:    

Similar News