ബാലുശ്ശേരിയില്‍ സിപിഎം അക്രമം അവസാനിപ്പിക്കണം: എസ്ഡിപിഐ

നിരപരാധികളെ കള്ളകേസില്‍ കുടുക്കിയും വീടുകള്‍ക്ക് നേരെ ബോംബ് എറിഞ്ഞും അക്രമങ്ങള്‍ നടത്തിയും സിപിഎം തീകൊള്ളി കൊണ്ട് തല ചൊറിയുകയാണ്.

Update: 2022-06-28 09:20 GMT

കോഴിക്കോട്: ബാലുശ്ശേരിയില്‍ സംഘര്‍മുണ്ടാക്കാനുള്ള സിപിഎം നീക്കം അതിര് കടന്നതാണെന്ന് എസ്ഡിപിഐ കോഴിക്കോട് ജില്ല സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. നിരപരാധികളെ കള്ളകേസില്‍ കുടുക്കിയും വീടുകള്‍ക്ക് നേരെ ബോംബ് എറിഞ്ഞും അക്രമങ്ങള്‍ നടത്തിയും സിപിഎം തീകൊള്ളി കൊണ്ട് തല ചൊറിയുകയാണ്.

ജനാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്ക് കൂച്ച് വിലങ്ങിടാന്‍ പോലിസിനെ ദുരുപയോഗം ചെയ്യുന്ന സമീപനം ഭരണകക്ഷിയായ സിപിഎം അവസാനിപ്പിക്കണം. പ്രദേശവാസിയായ യുവാവിനെതിരേ വ്യാജ വാര്‍ത്ത നല്‍കിയ ദേശാഭിമാനി പ്രാദേശിക ലേഖകനെ അറസ്റ്റു ചെയ്തു കലാപ ശ്രമത്തിന് കേസെടുക്കണം. ഈ വാര്‍ത്തയില്‍ പ്രചോദിതരായി പ്രസ്തുത യുവാവിന്റെ വീടിനു നേരെ ബോംബാക്രമണം നടത്തിയ അക്രമികള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു. ജില്ല പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് വാഹിദ് ചെറുവറ്റ, ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി, സെക്രട്ടറിമാരായ പി ടി അഹമ്മദ്, കെ ഷെമീര്‍, ട്രഷറര്‍ ടി കെ അബ്ദുല്‍ അസീസ് മാസ്റ്റര്‍ സംസാരിച്ചു

Tags: