താനൂര്‍ അഞ്ചുടിയില്‍ വീണ്ടും സിപിഎം- ലീഗ് സംഘര്‍ഷം; മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റ വീട് എറിഞ്ഞുതകര്‍ത്തു (വീഡിയോ)

ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇന്നലെ സിപിഎം പ്രവര്‍ത്തകന്‍ സഹീറിനെ മര്‍ദിച്ചെന്നാരോപിച്ചാണ് ലീഗ് പ്രവര്‍ത്തകനായ സ്വാലിഹിന്റെ വീടിന് നേരെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ അക്രമം അഴിച്ച് വിട്ടത്.

Update: 2020-03-04 07:57 GMT

പരപ്പനങ്ങാടി: താനൂര്‍ അഞ്ചുടിയില്‍ വീണ്ടും സിപിഎം ലീഗ് സംഘര്‍ഷം. മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്റ വീട് എറിഞ്ഞുതകര്‍ത്തു. ഇന്നലെ രാത്രിയോടെയാണ് സംഘര്‍ഷങ്ങളുടെ തുടക്കം. ഇന്നലെ സിപിഎം പ്രവര്‍ത്തകന്‍ സഹീറിനെ മര്‍ദിച്ചെന്നാരോപിച്ചാണ് ലീഗ് പ്രവര്‍ത്തകനായ സ്വാലിഹിന്റെ വീടിന് നേരെ സംഘടിച്ചെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ഇന്ന് രാവിലെ അക്രമം അഴിച്ച് വിട്ടത്.

പോലിസ് നോക്കി നില്‍ക്കെ വീടിന് നേരെ അക്രമി സംഘം കൂട്ടമായി കല്ലേറ് നടത്തുകയായിരുന്നു. അക്രമികളെ തടയുകയോ പ്രതിരോധിക്കുകയോ ചെയ്യാതെ പോലിസ് കാഴ്ചക്കാരായി നോക്കി നില്‍ക്കുകയായിരുന്നു. അക്രമത്തെ തുടര്‍ന്ന് സ്ത്രീകളും കുട്ടികളും ഭയന്ന് നിലവിളിച്ചിട്ടും പോലിസ് രക്ഷക്കെത്തിയില്ല. ലീഗ് പ്രവര്‍ത്തകരായ ഏനിന്റെ പുരക്കല്‍ മൊയ്തീന്‍കോയ, പൊറ്റിയാന്റെ പുരക്കല്‍ ഹംസു എന്നിവര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു.

അക്രമത്തെ തുടര്‍ന്ന് ഇരു ഭാഗത്തേയും പ്രവര്‍ത്തകരെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പെ ഇത്തരം സംഘര്‍ഷത്തിന്റെ ഫലമായി സിപിഎം പ്രവര്‍ത്തകന് വെട്ടേല്‍ക്കുകയും ഇതിന് പകരമായി സിപിഎം പ്രവര്‍ത്തകര്‍ ലീഗ് പ്രവര്‍ത്തകനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടയാളെ ആളുമാറി കൊല നടത്തിയതെന്നതാണ് പോലിസ് പറഞ്ഞത്. പട്ടാപ്പകല്‍ പോലിസ് സാന്നിധ്യത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ ആക്രമം പ്രദേശത്ത് ഭീതി സൃഷ്ടിച്ചിട്ടുണ്ട്.


Full View
Tags:    

Similar News