കൊവിഡ്: സ്വകാര്യ ആശുപത്രികളിലെ ചികില്‍സാ നിരക്കില്‍ ഏകീകരണമുണ്ടാക്കണമെന്ന് ഹൈക്കോടതി

വര്‍ധിച്ച ചികില്‍സാ ചെലവിന്റെ കാരണത്താല്‍ കൊവിഡു പിടിപ്പെട്ടു ജനങ്ങള്‍ മരിക്കാനിടയാവരുതെന്നും കോടതി വ്യക്തമാക്കി. കൊവിഡ് സാഹചര്യത്തില്‍ ആശുപത്രികള്‍ പ്രത്യേകം തെരഞ്ഞെടുത്ത് പോകാനാവില്ലെന്നു കോടതി വ്യക്തമാക്കി

Update: 2021-05-04 16:34 GMT

കൊച്ചി: കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ട് സ്വകാര്യആശുപത്രികളിലെ മുറികളുടെ വാടക, പ്രഫഷണല്‍ ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ഫീസ്, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ വാടക, പിപിഇ കിറ്റു എന്നിവ ഉള്‍പ്പെടെയുള്ള നിരക്കുകളില്‍ ഏകീകരണമുണ്ടാക്കാനാവണമെന്നു ഹൈക്കോടതി. ഇത് സംബന്ധിച്ച് ഹൈക്കോടതി.കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് നിരവധി രോഗികളാണ് സ്വകാര്യ ആശുപത്രികളെ സമീപിക്കുന്നത്. നാഷണല്‍ ഹെല്‍ത്ത് മിഷനും കേരള ഹെല്‍ത്ത് മിഷനും സ്വകാര്യ ആശുപത്രികളില്‍ ഇപ്പോള്‍ നടക്കുന്ന വിഷയങ്ങളില്‍ ഇടപെടുന്നതിനും ഇക്കാര്യങ്ങളില്‍ മുഖ്യപങ്കു വഹിക്കാനും കഴിയണമെന്നു കോടതി വ്യക്തമാക്കി.

സര്‍ക്കാര്‍ അനുയോജ്യമായ കാര്യങ്ങള്‍ ചെയ്യണമെന്നു നിര്‍ദ്ദേശിച്ചു. വര്‍ധിച്ച ചികില്‍സാ ചെലവിന്റെ കാരണത്താല്‍ കൊവിഡു പിടിപ്പെട്ടു ജനങ്ങള്‍ മരിക്കാനിടയാവരുതെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ കൊവിഡ് ആശുപത്രികളെ എം പാനല്‍ ചെയ്തിട്ടുണ്ടെന്നും ഈ ആശുപത്രികളില്‍ ഏകീകരിച്ച നിരക്കുകളാണുള്ളതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. എന്നാല്‍ മറ്റു ആശുപത്രികളുടെ എന്താണു ചെയ്തിട്ടുള്ളതെന്നു ആരാഞ്ഞു. അവര്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള ഫീസ് ഈടാക്കാമെന്നാണോയെന്നും കോടതി സര്‍ക്കാരിനോട് ആരാഞ്ഞു.

ധനമുള്ളവരാണ് പഞ്ചനക്ഷത്ര ആശുപത്രികളില്‍ ചികില്‍സ തേടുന്നതെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ആശുപത്രികള്‍ പ്രത്യേകം തെരഞ്ഞെടുത്ത് പോകാനാവില്ലെന്നു കോടതി വ്യക്തമാക്കി. ഇതേ തുടര്‍ന്നു ചികില്‍സാ ചെലവ് ഏകീകരിക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു കോടതി വ്യക്തമാക്കി.കൊവിഡ് സാധാരണക്കാരനെയും ധനികനെയും ഒരുപോലെയാക്കിയിരിക്കുകയാണെന്നു കോടതി വ്യക്തമാക്കി.

Tags:    

Similar News