കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്തംബറോടെ ആരംഭിക്കാനാകുമെന്ന് എയിംസ് മേധാവി

ഇന്ത്യ ഇതുവരെ 42 കോടി ഡോസിലധികം വാക്‌സിനുകൾ നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Update: 2021-07-24 04:59 GMT

ന്യൂഡൽഹി: രാജ്യത്ത് കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷൻ സെപ്തംബറോടെ ആരംഭിക്കാനാകുമെന്ന് എയിംസ് മേധാവി ഡോ. രൺദീപ് ഗുലേരിയ. ഫൈസർ, ഭാരത് ബയോടെകിന്റെ കൊവാക്‌സിൻ, സൈഡസ് ഷോട്ടുകൾ കുട്ടികൾക്കായി ഉടൻ ലഭ്യമാക്കിയേക്കുമെന്ന് അദ്ദേഹം ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

മൂന്നാം തരംഗ ഭീതിയിലാണ് രാജ്യം. ഈ വർഷം അവസാനത്തോടെ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാ പൗരന്മാർക്കും വാക്‌സിൻ നൽകാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യ ഇതുവരെ 42 കോടി ഡോസിലധികം വാക്‌സിനുകൾ നൽകിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

ഇന്ത്യയിൽ കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 39,097 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3.12 കോടിയായി ഉയർന്നു. 4.20 ലക്ഷം പേർ മരിച്ചു. നിലവിൽ 4.08 ലക്ഷം പേരാണ് ചികിൽസയിലുള്ളത്.

Similar News