കുവൈത്തില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ മൂന്ന് മാസം തടവും 5,000 ദിനാര്‍ പിഴയും

പൊതുജനങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക രഹസ്യ സ്‌ക്വാഡുകള്‍ നിലവില്‍ വരും. മാസ്‌ക് ഉപയോഗിക്കാത്തവരെ വീഡിയോ തെളിവായി സ്വീകരിച്ചു നിയമ നടപടി സ്വീകരിക്കുന്നതിനും സംവിധാനം ഉണ്ടെന്നു റിപ്പോര്‍ട്ട് ചെയുന്നു.

Update: 2020-05-17 19:12 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ മുഴുവന്‍ സമയ കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടും കൊറോണ രോഗബാധ എണ്ണം കുറയാത്തതിനാല്‍ ശക്തമായ നടപടികള്‍ക്ക് കുവൈത്ത് സര്‍ക്കാര്‍ തയാറെടുക്കുന്നു. പൊതുസ്ഥലങ്ങളില്‍ ജനങ്ങള്‍ മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കി.

പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ഉപയോഗിക്കാത്തവര്‍ക്ക് അയ്യായിരം ദിനാര്‍ പിഴയും മൂന്ന് മാസം വരെ തടവും അല്ലെങ്കില്‍ ഈ പിഴകളിലൊന്ന് ലഭിക്കുന്ന രീതിയില്‍ നിയമ ഭേദഗതി ഇന്ന് മുതല്‍ നിലവില്‍ വന്നു.

പൊതുജനങ്ങളെ നിരീക്ഷിക്കുന്നതിനായി പ്രത്യേക രഹസ്യ സ്‌ക്വാഡുകള്‍ നിലവില്‍ വരും. മാസ്‌ക് ഉപയോഗിക്കാത്തവരെ വീഡിയോ തെളിവായി സ്വീകരിച്ചു നിയമ നടപടി സ്വീകരിക്കുന്നതിനും സംവിധാനം ഉണ്ടെന്നു റിപ്പോര്‍ട്ട് ചെയുന്നു. കര്‍ഫ്യൂ ഇളവ് ഉള്ള സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്താന്‍ മന്ത്രാലയം അറിയിച്ചു. 

Tags: