കൊവിഡ്-19: സൗദിയില്‍ നാലുമരണം കൂടി; ആകെ മരണം 25 ആയി

Update: 2020-04-03 18:12 GMT

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് നാലുപേര്‍ കൂടി മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 25 ആയി ഉയര്‍ന്നു. 154 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗബാധിതരുടെ എണ്ണം 2039 ആണ്. വിദേശത്ത് നിന്നെത്തിയ 3 പേര്‍ക്കും ബാക്കിയുള്ളവര്‍ക്ക് സാമൂഹിക സമ്പര്‍ക്കം വഴിയുമാണ് രോഗം സ്ഥിരീകരിച്ചത്.

    പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്: മദീന-34, ജിദ്ദ-30, മക്ക-21, തബൂക്ക്-17, റിയാദ്-13, ബുറൈദ-9, ഖത്തീഫ്-6, ഹുഫൂഫ്-4, അല്‍കോബാര്‍-3, അല്‍റാസ്-3, നജ്‌റാന്‍-3 , മഹായില്‍ അസീര്‍, ദഹ്‌റാന്‍, ഖഫ്ജി-2 വീതം, ദമാം, ഖമീസ് മുശൈത്ത്, റാസ് തന്നൂറ, വജ്ഹ്, ളിബാ-1 വീതം.




Tags:    

Similar News