കൊറോണ മരണം 11000 കടന്നു

കൊവിഡ് 19 വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ സമ്പൂര്‍ണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടന്‍ നിശ്ചലമായേക്കും.

Update: 2020-03-21 01:22 GMT

ലണ്ടന്‍: കൊറോണ വൈറസ്(കൊവിഡ് 19) ബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 11000 കടന്നു. രോഗബാധ ഇറ്റലിയെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത്. ഇവിടെ ഇന്നലെ മാത്രം ആറായിരം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ രാജ്യത്ത് രോഗം മൂലം മരിച്ചവരുടെ എണ്ണം നാലായിരം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 627 പേരെയാണ് വൈറസ് മരണത്തിലേക്ക് കൊണ്ടുപോയത്.

കൊവിഡ് 19 വൈറസ് അനിയന്ത്രിതമായി പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടനില്‍ സമ്പൂര്‍ണ വിലക്ക് പ്രഖ്യാപിച്ചു. ഇതോടെ ബ്രിട്ടന്‍ നിശ്ചലമായേക്കും. എല്ലാ സ്ഥാപനങ്ങളും എത്രയും വേഗം അടയ്ക്കണം. ജോലി ഇല്ലാതാകുന്നവര്‍ക്ക് സര്‍ക്കാര്‍ വേതനം നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എല്ലാ ക്ലബുകളും തിയേറ്ററുകളും എത്രയും വേഗം അടയ്ക്കാനും എല്ലാവരും വീടുകളില്‍ തന്നെ കഴിയാനും നിര്‍ദ്ദേശം നല്‍കി.




Tags: