കൊവിഡ് 19: കുവൈത്തില്‍ ഒരു മലയാളി കൂടി മരിച്ചു

തിരുവനന്തപുരം കടകമ്പള്ളി ആനയറ സ്വദേശി ശ്രീകുമര്‍ നായര്‍(61) ആണു ഇന്ന് വൈകീട്ട് മരണമടഞ്ഞത്.

Update: 2020-06-06 01:49 GMT

കുവൈത്ത് സിറ്റി : കുവൈത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരണമടഞ്ഞു. തിരുവനന്തപുരം കടകമ്പള്ളി ആനയറ സ്വദേശി ശ്രീകുമര്‍ നായര്‍(61) ആണു ഇന്നലെ വൈകീട്ട് മരണമടഞ്ഞത്.

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അദാന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇദ്ദേഹം. ഫൈവ് സ്റ്റാര്‍ കമ്പനിയില്‍ കഴിഞ്ഞ 15 വര്‍ഷമായി സ്‌റ്റോര്‍ മാനേജരായി ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ ഗീത. മക്കള്‍ മാളു , മീനു. 

Tags: