കൊറോണ നിര്‍ദേശം ലംഘിച്ചെന്ന്; പോപുലര്‍ ഫ്രണ്ട് പ്രകടനത്തിനെതിരേ കേസെടുത്തു

Update: 2020-03-14 07:09 GMT

പൊന്നാനി: ഡല്‍ഹിയില്‍ നേതാക്കളെ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധ പ്രകടനം നടത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരേ കൊറോണ ജാഗ്രതാ നിര്‍ദേശം ലംഘിച്ചെന്ന് ആരോപിച്ച് പൊന്നാനി പോലിസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ട് 7.30ഓടെയാഅ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പൊന്നാനി ജങ്ഷനില്‍ പ്രതിഷേധ പ്രകടനം നടത്തിയത്. ഡല്‍ഹിയില്‍ പോലിസ് സഹായത്തോടെ ഹിന്ദുത്വര്‍ നടത്തിയ കലാപത്തിലെ പ്രതികളായ സംഘപരിവാര നേതാക്കള്‍ക്കെതിരേ കേസെടുക്കാതെ ഇരകള്‍ക്കു സഹായവുമായെത്തിയ പോപുലര്‍ ഫ്രണ്ട് നേതാക്കളെയും പ്രവര്‍ത്തകരെയുമാണ് ഡല്‍ഹി പോലിസ് അന്യായമായി അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 14 ജില്ലകളിലെയും ഏരിയാതലത്തിലും വിവിധ സംസ്ഥാനങ്ങളിലും പോപുലര്‍ ഫ്രണ്ട് പ്രകടനം നടത്തിയിരുന്നു. എന്നാല്‍, കൊറോണയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പൊതുപരിപാടികളും ആളുകള്‍ കൂട്ടംകൂടിനില്‍ക്കുന്ന രീതിയില്‍ നടത്തുന്ന മറ്റു പരിപാടികളും നടത്തരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം ലംഘിച്ച് പ്രകടനം നടത്തിയെന്ന് ആരോപിച്ചാണ് കണ്ടാലറിയാവുന്ന 30ഓളം പേര്‍ക്കെതിരേ പൊന്നാനി പോലിസ് കേസെടുത്തത്.




Tags:    

Similar News