കേരളത്തില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ -16 പേര്‍ ചികില്‍സയില്‍

സംസ്ഥാനത്ത് കോവിഡ്19 ബാധിച്ചവരുടെ ആകെ എണ്ണം 19 ആയി. ഇതില്‍ മൂന്ന് പേര്‍ നേരത്തെ രോഗവിമുക്തരായിരുന്നു. 16 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

Update: 2020-03-12 14:25 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ കണ്ണൂര്‍, തൃശൂര്‍ സ്വദേശികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ സ്വദേശി ദുബായില്‍ നിന്നും തൃശൂര്‍ സ്വദേശി ഖത്തറില്‍ നിന്നുമാണ് നാട്ടിലെത്തിയത്. തിരുവനന്തപുരത്ത് രോഗലക്ഷണത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഒരാളുടെ റിപോര്‍ട്ട് ലഭിക്കാനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഇതോടെ സംസ്ഥാനത്ത് കോവിഡ്19 ബാധിച്ചവരുടെ ആകെ എണ്ണം 19 ആയി. ഇതില്‍ മൂന്ന് പേര്‍ നേരത്തെ രോഗവിമുക്തരായിരുന്നു. 16 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്.

സംസ്ഥാനത്ത് നിലവില്‍ 4180 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 3910 പേര്‍ വീടുകളില്‍ കഴിയുകയാണ്. 270 പേര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. 1337 പേരുടെ സാമ്പിള്‍ അയച്ചതില്‍ റിസല്‍ട്ട് ലഭിച്ച 953 ഫലങ്ങള്‍ നെഗറ്റീവാണ്. തിരുവനന്തപുരത്തും കോഴിക്കോടും സാമ്പിള്‍ പരിശോധന ആരംഭിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Tags:    

Similar News