കശ്മീർ: സ്ഥിതിഗതികളിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് യുഎൻ മേധാവി

കശ്മീരിലെ സ്ഥിതിഗതികളിൽ അതീവ ഉത്കണ്ഠയുണ്ട്. ഇരു രാജ്യങ്ങളും മധ്യസ്ഥതയ്ക്ക് സമ്മതിച്ചാൽ സഹായിക്കാൻ തയാറാണ്.

Update: 2020-02-16 19:27 GMT

ന്യൂഡൽഹി: കശ്മീരിലെ സ്ഥിതിഗതികളിൽ അതീവ ഉത്കണ്ഠയുണ്ടെന്ന് യുഎൻ ചീഫ്. കശ്മീർ വിഷയത്തിൽ അന്റോണിയോ ഗുട്ടറസിന്റെ മധ്യസ്ഥത വാഗ്ദാനം ഇന്ത്യ നിരസിച്ചു. പകരം പാകിസ്താൻ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങൾ വിട്ടുനൽകുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന് അഭിപ്രായപ്പെട്ടു.

കശ്മീരിലെ സ്ഥിതിഗതികളിൽ അതീവ ഉത്കണ്ഠയുണ്ട്. ഇരു രാജ്യങ്ങളും മധ്യസ്ഥതയ്ക്ക് സമ്മതിച്ചാൽ സഹായിക്കാൻ തയാറാണെന്ന് പാകിസ്താൻ സന്ദർശനത്തിനെത്തിയ യുഎൻ മേധാവി പറഞ്ഞു.

ഇന്ത്യയുടെ നിലപാട് മാറിയിട്ടില്ല. ജമ്മു കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി തുടരുകയാണ്. പരിഹരിക്കപ്പെടേണ്ട പ്രശ്നം നിയമ വിരുദ്ധമായി പാക്കിസ്താൻ കൈവശപ്പെടുത്തിയിരിക്കുന്ന കശ്മീരിന്റെ പ്രദേശങ്ങൾ വിട്ടുനൽകുകയാണ് വേണ്ടതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ പറഞ്ഞു. കൂടുതൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഉഭയകക്ഷി ചർച്ച നടത്തും. മൂന്നാം കക്ഷി മധ്യസ്ഥതയ്ക്ക് പങ്കോ സാധ്യതയോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Similar News