സാമൂഹിക മാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം: ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ എസ്ഡിപിഐ പരാതി

Update: 2021-09-23 11:17 GMT

ഇരിട്ടി: സാമൂഹിക മാധ്യമങ്ങളിലൂടെ കലാപത്തിന് ആഹ്വാനം ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകനെതിരേ എസ്ഡിപിഐ പോലിസില്‍ പരാതി നല്‍കി. എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം, ബ്രാഞ്ച് നേതൃത്വങ്ങളെ ആക്രമിക്കാന്‍ പ്രോത്സാഹനം നല്‍കുകയും പാര്‍ട്ടി പ്രവര്‍ത്തകരുടെ സ്വത്തുവകകളുടെ കണക്കുകള്‍ ശേഖരിക്കുന്നു എന്ന് വ്യക്തമാക്കുകയും ചെയത ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മിനീഷ് മഞ്ചക്കാടന് എതിരെയാണ് എസ്ഡിപിഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി സി എം നസീര്‍ ഇരിട്ടി ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്.

Tags: