പ്രവാചകനെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങള്‍: നിയമ നിര്‍മാണത്തിന് സഹായം തേടി മുസ്‌ലിം പണ്ഡിതര്‍ എഎപി എംപിയെ സന്ദര്‍ശിച്ചു

പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജന്‍ ആഘാദി നിയമത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്.

Update: 2021-08-02 06:07 GMT

ന്യൂഡല്‍ഹി: പ്രവാചക നിന്ദ തടയുന്നിനായി പാര്‍ലമെന്റില്‍ ബില്ല് കൊണ്ടു വരണമെന്നാവശ്യപ്പെട്ട് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ റാസ അക്കാദമി പ്രതിനിധി സംഘം ആം ആദ്മി പാര്‍ലമെന്റ് അംഗം (എംപി) സഞ്ജയ് സിങിനെ സന്ദര്‍ശിച്ചു. പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുന്നതിനെതിരേ നിയമം രൂപീകരിക്കണമെന്ന് പ്രതിനിധി സംഘം ആവശ്യപ്പെട്ടു.

നേരത്തെ, മഹാരാഷ്ട്ര, രാജസ്ഥാന്‍ സര്‍ക്കാരുകളോട് ഈ നിയമം കൊണ്ടുവരണമെന്ന് സംഘം ആവശ്യപ്പെട്ടിരുന്നു. പ്രകാശ് അംബേദ്കറുടെ നേതൃത്വത്തിലുള്ള വഞ്ചിത് ബഹുജന്‍ ആഘാദി നിയമത്തിന്റെ വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തെ പിന്തുണച്ചിട്ടുണ്ട്.

സര്‍ക്കാരുമായി അടുപ്പമുള്ളവര്‍ ഉള്‍പ്പെടെ നിരവധി വ്യക്തികള്‍ മുഹമ്മദ് നബിക്കെതിരേ അപമാനകരമായ പരാമര്‍ശങ്ങള്‍ നടത്തുകയും മുസ്‌ലിം വികാരം വ്രണപ്പെടുത്തുകയും ചെയ്തു. ഈയിടെ, ഹൈന്ദവ പുരോഹിതനായ യതി നരസിംഹാനന്ദ് സരസ്വതി പ്രവാചകനെതിരെ വൃത്തികെട്ട പരാമര്‍ശങ്ങള്‍ നടത്തിയതിന് ഡല്‍ഹി പോലിസ് കേസെടുത്തിരുന്നു.


Tags: