കുട്ടിക്ക് മര്‍ദനമേറ്റ സംഭവം: മുഖ്യമന്ത്രി റിപോര്‍ട്ട് തേടി; ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരിയോടാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ധചികില്‍സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹോയത്തോടെയാണ് ഏഴുവയസുകാരന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്.

Update: 2019-03-29 10:32 GMT

തിരുവനന്തപുരം: തൊടുപുഴയില്‍ ഏഴുവയസുകാരന്‍ ക്രൂരമര്‍ദനത്തിനിരയായ സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ റിപോര്‍ട്ട് തേടി. അടിയന്തരമായി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരിയോടാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ധചികില്‍സ ഉറപ്പാക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹോയത്തോടെയാണ് ഏഴുവയസുകാരന്‍ ജീവന്‍ നിലനിര്‍ത്തുന്നത്. കുട്ടിയുടെ ചികില്‍സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചിട്ടുണ്ട്.

കുട്ടിക്കാവശ്യമായ ശാരീരികവും മാനസികവുമായ ചികില്‍സ ഉറപ്പാക്കും. ഇളയകുട്ടി ഉള്‍പ്പടെ രണ്ട് കുട്ടികളുടെയും സംരക്ഷണം ആരോഗ്യവകുപ്പും സാമൂഹ്യനീതി വകുപ്പും വനിതാ ശിശുവികസന വകുപ്പും ഏറ്റെടുക്കും. കുട്ടിക്ക് വിദഗ്ധചികില്‍സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടിയെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളോടുള്ള അതിക്രമം ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. അതിക്രമം അറിഞ്ഞിട്ടും അത് മൂടിവയ്ക്കുന്നതും ഗുരുതരമായ തെറ്റാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ അമ്മയുടെ സുഹൃത്ത് അരുണ്‍ ആനന്ദിന്റെ ക്രൂരമര്‍ദനത്തില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയുടെ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്നിരുന്നു.

വെന്റിലേറ്ററില്‍ അബോധാവസ്ഥയില്‍ കഴിഞ്ഞുവരുന്ന കുട്ടിയുടെ ആരോഗ്യനില വളരെ മോശമായി തുടരുകയാണ്. ആന്തരിക രക്തസ്രാവമുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇളയകുട്ടിയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ അരുണ്‍ ആനന്ദിനെതിരേ ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇയാള്‍ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്ന് ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു. അരുണിനെതിരേ വധശ്രമം, ആയുധം കാണിച്ച് ഭീഷണിപ്പെടുത്തല്‍, കുട്ടികള്‍ക്കെതിരായ അതിക്രമം എന്നീ വകുപ്പുകളാണ് പോലിസ് ചുമത്തിയിരിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ അന്വേഷണത്തില്‍ മൂന്നരവയസ്സുള്ള ഇളയ കുട്ടിയ്ക്കും മര്‍ദനമേറ്റതായും കണ്ടെത്തി. ഇളയകുട്ടിയുടെ മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലിസിന് കൈമാറിയിട്ടുണ്ട്. 

Tags:    

Similar News