യുഎപിഎ പോലിസ് ചാര്‍ജ്ജ് ചെയ്ത ഉടനെ പ്രാബല്ല്യത്തില്‍ വരില്ല: പിണറായി വിജയന്‍

യുഎപിഎ പാടില്ല എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസ്സിന് യുഎപിഎ നിയമത്തിനെതിരേ പറയാന്‍ എന്താണ് അവകാശം. യുഎപിഎ ബേധഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് പിന്തുണച്ചവരാണ് കോണ്‍ഗ്രസ്സ്. മുഖ്യമന്ത്രി പറഞ്ഞു.

Update: 2019-11-03 15:40 GMT

തിരുവനന്തപുരം: ആര്‍ക്കെങ്കിലും എതിരേ പോലിസ് യുഎപിഎ ചുമത്തിയത് കൊണ്ട് മാത്രം അത് പ്രാബല്ല്യത്തില്‍ വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് പന്തീരങ്കാവ് രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ യുഎപിഎ ചുമത്തിയതിനെ സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യുഎപിഎ ചുമത്തിയത് സംബന്ധിച്ച് സര്‍ക്കാര്‍ പരിശോധിക്കും. യുഎപിഎ സമിതി അധ്യക്ഷന്‍ റിട്ട. ജസ്റ്റിസ് പി എസ് ഗോപിനാഥനും പരിശോധിക്കും. അതിന് ശേഷം മാത്രമെ തുടര്‍ നടപടി സ്വീകരിക്കുകയുള്ളു. മുഖ്യമന്ത്രി പറഞ്ഞു.

യുഎപിഎ പാടില്ല എന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. കോണ്‍ഗ്രസ്സിന് യുഎപിഎ നിയമത്തിനെതിരേ പറയാന്‍ എന്താണ് അവകാശം. യുഎപിഎ ബേധഗതി ബില്ല് പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ബിജെപിയോടൊപ്പം ചേര്‍ന്ന് പിന്തുണച്ചവരാണ് കോണ്‍ഗ്രസ്സ്. മുഖ്യമന്ത്രി പറഞ്ഞു.

കോഴിക്കോട് പന്തീരങ്കാവ് പോലിസ് യുവാക്കളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അവര്‍ക്കെതിരേ യുഎപിഎ ചുമത്തിയിട്ടും ഉണ്ട്. എന്നാല്‍, ഇക്കാര്യം സര്‍ക്കാര്‍ പരിശോധിക്കാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News