ലോക്ക് ഡൗണ്‍: പലായനത്തിനിടെ മരിച്ചവരുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രം

ഒരു കോടിയില്‍പരം തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്.

Update: 2020-09-14 07:21 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലയളവില്‍ പലായനത്തിനിടെ മരിച്ച അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം അറിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ലോക്‌സഭയില്‍ അടൂര്‍ പ്രകാശ് എംപി യുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്.

ഒരു കോടിയില്‍പരം തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്ക് മടങ്ങിയത്. ഇതില്‍ 63 ലക്ഷം തൊഴിലാളികളാണ് റെയില്‍വേ ഏര്‍പ്പെടുത്തിയ ശ്രമിക് ട്രെയിനില്‍ മടങ്ങിയത്. ബാക്കിയുള്ളവര്‍ എങ്ങിനെ മടങ്ങിയെന്നോ, മരിച്ചവര്‍ എത്രയെന്നോ, മരണമടഞ്ഞവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കിയോ എന്നൊക്കെയുള്ള കാര്യങ്ങള്‍ അറിയില്ലെന്ന് കേന്ദ്രം മറുപടി നല്‍കി. 

Tags: