പയ്യോളി മനോജ് വധം: സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു; ആകെ 27 പ്രതികള്‍

കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലിസുദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സിബിഐ കോടതിയില്‍ ശുപാര്‍ശ ചെയ്തു. വധക്കേസിലെ മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

Update: 2019-09-19 16:01 GMT

പയ്യോളി: ബിഎംഎസ് നേതാവ് പയ്യോളി മനോജ് വധക്കേസില്‍ 27 പ്രതികള്‍ക്കെതിരേ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലിസുദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നും സിബിഐ കോടതിയില്‍ ശുപാര്‍ശ ചെയ്തു. വധക്കേസിലെ മൂന്ന് പ്രതികള്‍ ഇപ്പോഴും ഒളിവിലാണ്.

രണ്ട് പ്രതികളെ കേസില്‍ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്. പോലിസ് മുഖ്യ പ്രതികളാക്കിയ അജിത്, ജിതേഷ് എന്നിവരാണ് മാപ്പു സാക്ഷികളായത്. ഡിവൈഎസ്പി ജോസി ചെറിയാന്‍, സിഐ വിനോദന്‍ എന്നിവര്‍ക്കെതിരേ വകുപ്പ് തല നടപടി വേണമെന്ന് സിബിഐ കോടതിയില്‍ ആവശ്യപ്പെട്ടു. സിബിഐ ഡിവൈഎസ്പി അനന്തകൃഷ്ണനാണ് സിജെഎം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

2012 മെയ് 12നാണ് ബിഎംഎസ് പ്രവര്‍ത്തകനായ ഓട്ടോെ്രെഡവര്‍ മനോജിനെ പയ്യോളിയിലെ വീട്ടില്‍ കയറി ഒരു സംഘം വെട്ടിയത്. പിറ്റേ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മനോജ് മരണപ്പെടുകയായിരുന്നു.

Tags:    

Similar News