യുപിയിലെ ജാതി വിവേചനം: വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർ അറസ്റ്റിൽ

വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് രണ്ട് മാധ്യമപ്രവർത്തകരെ യുപി പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിൽ പ്രതിഷേധിച്ച് നിരവധി പ്രാദേശിക മാധ്യമ പ്രവർത്തകർ ശനിയാഴ്ച ബിജ്‌നോറിൽ പ്രതിഷേധ മാർച്ച് നടത്തി.

Update: 2019-09-09 07:19 GMT

ബിജ്‌നോർ: യുപിയിലെ ജാതി വിവേചനത്തെക്കുറിച്ച് വാർത്ത പുറത്തുകൊണ്ടുവന്ന മാധ്യമപ്രവർത്തകർ അറസ്റ്റിൽ. വ്യാജ വാർത്ത പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് രണ്ട് മാധ്യമപ്രവർത്തകരെ യുപി പോലിസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിൽ പ്രതിഷേധിച്ച് നിരവധി പ്രാദേശിക മാധ്യമ പ്രവർത്തകർ ശനിയാഴ്ച ബിജ്‌നോറിൽ പ്രതിഷേധ മാർച്ച് നടത്തി.

മന്ദവാർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള തിത്തർവാല ബേസി ഗ്രാമത്തിലെ ഒരു ദലിത് കുടുംബത്തെ വീടിനടുത്തുള്ള പൊതുപൈപ്പിൽ നിന്ന് വെള്ളമെടുക്കുന്നത് ഗ്രാമ മുഖ്യൻ തടയുന്നുവെന്ന വാർത്തയ്‌ക്കെതിരേയാണ് കേസ്. വ്യാജ വാർത്തകൾ നൽകിയതിന് രണ്ട് മാധ്യമ പ്രവർത്തകർക്കെതിരേ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ബിജ്‌നോർ പോലിസ് പറഞ്ഞു.

അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമ പ്രവർത്തകരിലൊരാളായ വിശാൽ പറയുന്നത് ഇങ്ങനെയാണ്. " സെപ്തംബർ 4ന് ബേസി ഗ്രാമത്തിലെ പ്രേംചന്ദ് വാൽമികിയിൽ നിന്ന് ഞങ്ങൾക്ക് ഒരു ഫോൺ കോൾ വന്നു. ഗ്രാമത്തിലെ ചില സ്വാധീനമുള്ള ആളുകൾ തന്നെയും കുടുംബത്തേയും ഭീഷണിപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ താമസസ്ഥലത്തിന് സമീപത്തെ പൊതു പൈപ്പിൽ നിന്ന് വെള്ളം ഉപയോഗിക്കരുതെന്നായിരുന്നു ഭീഷണി. വസ്തുതകൾ ശേഖരിക്കാനായി ഞങ്ങൾ ഗ്രാമത്തിൽ പോയപ്പോൾ ഈ ഭീഷണി കാരണം അവർ 'വീട് വിൽപ്പനയ്ക്ക്' എന്ന പോസ്റ്ററുകൾ പതിച്ചിരുന്നു. തുടർന്ന് ഇക്കാര്യത്തിൽ ഒരു റിപോർട്ട് പ്രസിദ്ധീകരിച്ചത്."

പ്രേംചന്ദ് വാൽമീകി ഞങ്ങൾക്ക് പരാതി നൽകിയപ്പോൾ മന്ദവർ പോലിസ് ഗ്രാമത്തിലേക്ക് പോയി അന്വേഷണം നടത്തിയിരുന്നു. പോലിസ് സംഘം രണ്ട് വിഭാഗങ്ങളേയും വിളിച്ച് കുടിവെള്ള വിഷയത്തിൽ തമ്മിലടിക്കില്ലെന്ന് ഉറപ്പുനൽകിയതായി സ്റ്റേഷൻ ചുമതലയുള്ള സതേന്ദ്ര കുമാർ ദ സൺഡേ എക്സ്പ്രസിനോട് പറഞ്ഞു. പ്രേംചന്ദിൻറെ കുടുംബം അവരുടെ വീടിന് സമീപമുള്ള പൊതു പൈപ്പിൽ നിന്ന് വെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നമുണ്ടായിരുന്നതായി ഗ്രാമ മുഖ്യൻ പറഞ്ഞു. 


Full View

Tags:    

Similar News