കൊല്ലത്ത് ബിജെപി നേതാവിന്റെ മകനെ ആര്‍എസ്എസുകാര്‍ മര്‍ദിച്ച കേസ്; 15 പ്രതികളെ ഒരാഴ്ചയായിട്ടും പിടികൂടാനായില്ല

Update: 2026-02-22 03:57 GMT

കൊല്ലം: കൊല്ലത്ത് ബിജെപി ജില്ലാ പ്രസിഡന്റിന്റെ മകനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അതിക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതികളെ ഇതുവരെയും പിടികൂടിയിട്ടില്ലെന്ന് ആക്ഷേപം. മര്‍ദ്ദനം നടന്ന് ഒരാഴ്ച്ചയായിട്ടും പ്രതികളെ കണ്ടെത്തിയിട്ടില്ലെന്ന് ആക്ഷേപമാണ് ഉയരുന്നത്. കേസെടുത്ത് മൂന്ന് ദിവസമായിട്ടും പ്രതികള്‍ ഒളിവിലെന്നാണ് ശൂരനാട് പോലിസിന്റെ മറുപടി. ക്ഷേത്രോത്സവത്തിനിടെയാണ് ബിജെപി ഈസ്റ്റ് ജില്ലാ പ്രസിഡന്റ് രാജി പ്രസാദിന്റെ മകന്‍ പൃഥ്വിരാജിന് മര്‍ദ്ദനമേറ്റത്. യുവാവിനെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യം പുറത്തുവന്നിരുന്നു. 15 പേര്‍ക്കെതിരെയാണ് പോലിസ് കേസടുത്തത്. രാഷ്ട്രീയ ഇടപെടലാണ് പ്രതികളെ പിടികൂടാന്‍ വൈകുന്നതിന് കാരണമെന്നാണ് ആക്ഷേപം.



Tags: