കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതലയില്‍ തിരിച്ചെത്തുന്നു

മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് എറണാകുളം-അങ്കമാലി അതിരുപതയുടെ ഭരണച്ചുമതല നല്‍കിക്കൊണ്ട് വത്തിക്കാനില്‍ നിന്നുള്ള നിര്‍ദേശവും ഉത്തരവും സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസില്‍ എത്തിയിട്ടുണ്ട്.അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസട്രേറ്ററായി നിയോഗിച്ചിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിനെ വത്തിക്കാനിലേക്ക് കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു. നിലവില്‍ അദ്ദേഹം ഇപ്പോള്‍ വത്തിക്കാനിലാണ്. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും അതിരൂപതയുടെ ചുമതല നല്‍കുന്ന വിവരം അദ്ദേഹത്തെ ധരിപ്പിച്ചതായാണ് വിവരം

Update: 2019-06-27 09:01 GMT

കൊച്ചി: ഭുമി വില്‍പന വിവാദത്തെ തുടര്‍ന്ന് വത്തിക്കാന്‍ ഇടപെട്ട് നീക്കിയ സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം - അങ്കമാലി അതിരൂപതയുടെ ചുമതലയിലേക്ക് വീണ്ടും തിരിച്ചെത്തുന്നു. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ എറണാകുളം-അങ്കമാലി അതിരുപതയുടെ ഭരണച്ചുമതല നല്‍കിക്കൊണ്ട് വത്തിക്കാനില്‍ നിന്നുള്ള നിര്‍ദേശവും ഉത്തരവും സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസില്‍ എത്തിയിട്ടുണ്ട്.അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസട്രേറ്ററായി നിയോഗിച്ചിരുന്ന മാര്‍ ജേക്കബ് മനത്തോടത്തിനെ വത്തിക്കാനിലേക്ക് കഴിഞ്ഞ ദിവസം വിളിപ്പിച്ചിരുന്നു. നിലവില്‍ അദ്ദേഹം ഇപ്പോള്‍ വത്തിക്കാനിലാണ്. മാര്‍ ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും അതിരൂപതയുടെ ചുമതല നല്‍കുന്ന വിവരം അദ്ദേഹത്തെ ധരിപ്പിച്ചതായാണ് വിവരം.ഭൂമി വിവാദത്തിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ഭരണച്ചുമതല വഹിക്കാനായിരുന്നു മാര്‍ ജേക്കബ് മനന്തോടത്തോട് ആവശ്യപ്പെട്ടിരുന്നത്. ഈ അന്വേഷണ റിപ്പോര്‍ട്ടുകൂടി സമര്‍പ്പിക്കപ്പെട്ട സാഹചര്യത്തിലാണ് പുതിയ നിര്‍ദേശം.

മാര്‍ ജോര്‍ജി ആലഞ്ചേരിയെ വീണ്ടും നിയോഗിക്കുന്നതോടെ മാര്‍ ജേക്കബ് മനത്തോട് പാലക്കാട് രൂപതയിലേക്ക് തിരികെ മടങ്ങേണ്ടിവരും. എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭുമി വില്‍പന വിവാദമായതോടെ ഒരു വിഭാഗം വൈദികരം അല്‍മായരും പ്രതിഷേധവുമായി രംഗത്തുവന്നതോടെയാണ് വത്തിക്കാന്‍ ഇടപെട്ട് മാര്‍ ജോര്‍ജി ആലഞ്ചേരിയ ഭരണച്ചുമതലയില്‍ നിന്നും നീക്കുകയും മാര്‍ ജേക്കബ് മനത്തോടത്തിനെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയോഗിക്കുകയും ചെയ്തതത്. നിലവില്‍ ഈ വിവാദം കെട്ടടങ്ങിയിട്ടില്ലെങ്കിലും വത്തിക്കാന്‍ ഇടപെട്ട് വീണ്ടും അദ്ദേഹത്തെ ഭരണച്ചുമതല നല്‍കുകയായിരുന്നു. എന്നാല്‍ വീണ്ടും മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അതിരുപതയുടെ ഭരണച്ചുമതല നല്‍കുന്നതിനെതിരെ ഒരു വിഭാഗം വൈദികരും അല്‍മായരും പ്രതിഷേധത്തിലാണ്.

Tags:    

Similar News