കാന്‍സര്‍ രോഗിയായ കശ്മീരി യുവാവിനെ പിഎസ്എ ചുമത്തി തുറങ്കിലടച്ചു; അധികൃതര്‍ മരുന്ന് പോലും നിഷേധിച്ചെന്ന് പിതാവ്

ആഗസ്ത് 15ന് മകനെ കാണാന്‍ ബറേലിയിലെ ജയിലിലെത്തിയെങ്കിലും മകനെ കാണാന്‍ അനുമതി നിഷേധിച്ച ജയില്‍ അധികൃതര്‍ താന്‍ കൊണ്ടുവന്ന മരുന്നുകള്‍ നല്‍കണമെന്ന ആവശ്യവും ചെവികൊണ്ടില്ലെന്ന് പിതാവ് അയ്യൂബ് പല്ല പറഞ്ഞു പറഞ്ഞു.

Update: 2019-10-10 03:50 GMT

ശ്രീനഗര്‍: കരിനിയമമായ പൊതു സുരക്ഷാ നിയമ (പിഎസ്എ) പ്രകാരം കസ്റ്റഡിയിലെടുത്ത കാന്‍സര്‍ രോഗിയായ കശ്മീരി യുവാവിനെ യുപിയിലെ ബറേലി ജയിലിലടച്ച് അധികൃതര്‍. കുല്‍ഗാം ജില്ലയില്‍നിന്നുള്ള 33 കാരനായ പര്‍വേഷ് അഹമ്മദ് പല്ലയെയാണ് ജമ്മു കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കില്‍ 370 എടുത്തുകളഞ്ഞതിനു പിന്നാലെ പിഎസ്എ ചുമത്തി തുറങ്കിലടച്ചത്.

'പൊതുജനങ്ങളുടെ സുരക്ഷയ്ക്കും രാജ്യത്തിന്റെ പരമാധികാരത്തിനും ഭീഷണിയാണെന്നു' ചൂണ്ടിക്കാട്ടിയാണ് പോലിസ് അഹ്മദ് പല്ലയ്‌ക്കെതിരേ പിഎസ്എ ചുമത്തിയത്. രണ്ടു വര്‍ഷം വരെ വിചാരണയില്ലാതെ തടവിലിടാന്‍ അനുവദിക്കുന്നതാണ് പിഎസ്എ നിയമം.

അതേസമയം, മെഡിക്കല്‍ കാരണങ്ങളാല്‍ പല്ലയെ ഉടന്‍ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഇപ്പോള്‍ ജമ്മ കശ്മീര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. പല്ലയുടെ രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ പതിവായുള്ള ഫോളോ അപ്പുകളും സ്ഥിരം പരിശോധനയും നടത്തേണ്ടതുണ്ടെന്നു കശ്മീരിലെ പ്രമുഖ ആശുപത്രിയായ എസ്‌കെഐഎംഎസിലെ ഡോക്ടര്‍മാര്‍ പറയുന്നു.

ജയിലില്‍ പല്ലയെ മരുന്നു കഴിക്കാന്‍ അധികൃതര്‍ അനുവദിക്കുന്നില്ലെന്ന് പിതാവ് മുഹമ്മദ് അയ്യൂബ് പല്ല പറഞ്ഞു. ആഗസ്ത് 15ന് മകനെ കാണാന്‍ ബറേലിയിലെ ജയിലിലെത്തിയെങ്കിലും മകനെ കാണാന്‍ അനുമതി നിഷേധിച്ച ജയില്‍ അധികൃതര്‍ താന്‍ കൊണ്ടുവന്ന മരുന്നുകള്‍ നല്‍കണമെന്ന ആവശ്യവും ചെവികൊണ്ടില്ലെന്ന് പിതാവ് അയ്യൂബ് പല്ല പറഞ്ഞു പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനു പിന്നാലെ നൂറുകണക്കിന് കശ്മീരികളെയാണ് ഭരണകൂടം തുറങ്കിലടച്ചത്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കാനും ഇന്ത്യന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയിരുന്നു. സംസ്ഥാനത്ത് അവശ്യ മരുന്നുകളുടെ അപര്യാപതതയെ തുടര്‍ന്ന് നിരവധി പേരാണ് അടുത്തിടെ മരണമടഞ്ഞത്.

Tags:    

Similar News