കൊവിഡ്: കുറുമാത്തൂരില്‍ അര്‍ബുദ രോഗി മരിച്ചു

Update: 2020-09-27 17:06 GMT

കണ്ണൂര്‍: കൊവിഡ് ചികില്‍സയിലായിരുന്ന അര്‍ബുദ രോഗി മരിച്ചു. തളിപ്പറമ്പിനു സമീപം കുറുമാത്തൂര്‍ സ്വദേശി മുരിങ്ങോളി മുഹമ്മദ്(77) ആണ് മരിച്ചത്. തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് മുന്‍ ലൈബ്രേറിയനായിരുന്ന ഇദ്ദേഹത്തിനു അര്‍ബുദത്തിനു ചികില്‍സയിലായിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു. മുസ് ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന പരേതനായ ഒ കെ മുഹമ്മദ് കുഞ്ഞിയുടെ മകളുടെ ഭര്‍ത്താവാണ്. ഭാര്യ: കാളിയാറകത്ത് റസിയ. മക്കള്‍: ഷുഹൈല്‍(ബഹ്‌റയ്ന്‍), സിറാജ്(പ്രഫസര്‍, മൊകേരി കോളജ്), ഇല്യാസ്, ഷക്കീല, സൗദാബി, റംല, ജബിരിയത്ത്, പരേതനായ അസ്‌കര്‍. മരുമക്കള്‍: അശ്‌റഫ് കൊടിയില്‍, അബ്ദുസ്സമദ് ശ്രീകണ്ഠാപുരം, അശ്‌റഫ് ഇരിവേരി, ഹാരിസ്, സഫീന, ബുഹൈറ, തഫ്‌സീറ.

Covid: Cancer patient died in Kurumathur





Tags: