യൂണിറ്റി മാര്‍ച്ചിനിടെ കുഴഞ്ഞു വീണു മരിച്ചു
ആലപ്പുഴ മണ്ണഞ്ചേരി കോവൂര്‍ നൗഷാദ്(46) ആണ് മരിച്ചത്. യൂണിറ്റി മാര്‍ച്ചില്‍ കേഡറ്റായിരുന്ന നൗഷാദ് പരിപാടിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.

പത്തനാപുരം: പോപുലര്‍ ഫ്രണ്ട് ദിനത്തോടനുബന്ധിച്ച് പത്തനാപുരത്ത് നടന്ന യൂനിറ്റി മാര്‍ച്ചിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി കോവൂര്‍ നൗഷാദ്(46) ആണ് മരിച്ചത്. യൂനിറ്റി മാര്‍ച്ചില്‍ കേഡറ്റായിരുന്ന നൗഷാദ് പരിപാടിക്കിടെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോവുംവഴിയാണ് മരിച്ചത്.
പിതാവ്: അബ്ദുല്‍ വഹാബ്. ഭാര്യ: ഹബീബ. മക്കള്‍: ഫാത്തിമത്തുല്‍ ഫര്‍ഹാന, ആയിഷത്തുല്‍ ആലിയ, ആമിനത്തുല്‍ മുനവ്വിറ. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് മണ്ണഞ്ചേരി കിഴക്കേ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നൗഷാദിന്റെ മരണത്തെ തുടര്‍ന്ന് പോപുലര്‍ ഫ്രണ്ട ദിന പൊതുസമ്മേളനം ഉദ്ഘാടന ചടങ്ങില്‍ ഒതുക്കി. ബാന്‍ഡ് ഡെമോ ഒഴിവാക്കി.