'പൗരത്വ നിയമം ഭരണഘടനാ വിരുദ്ധം': എസ്ഡിപിഐ തീച്ചങ്ങല ഇന്ന് കണ്ണൂരില്‍

Update: 2024-03-16 08:38 GMT
കണ്ണൂര്‍: പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം എന്ന മുദ്രാവാക്യമുയര്‍ത്തി എസ് ഡിപിഐ ജില്ലാ കമ്മിറ്റി ഇന്ന് രാത്രി 9:30ന് കണ്ണൂര്‍ കാല്‍ടെക്‌സില്‍ തീച്ചങ്ങല സംഘടിപ്പിക്കുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് അറിയിച്ചു. പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എസ് ഡിപിഐ ദേശവ്യാപകമായി നടത്തിവരുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് തീച്ചങ്ങല സംഘടിപ്പിക്കുന്നത്. സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് എ സി ജലാലുദ്ധീന്‍ അധ്യക്ഷത വഹിക്കും. ജില്ലാ നേതാക്കളായ എ ഫൈസല്‍, ബി ശംസുദ്ധീന്‍ മൗലവി, ആഷിക് അമീന്‍ എന്നിവര്‍ നേതൃത്വം നല്‍കും. വിശുദ്ധ റമദാന്‍ മാസത്തിന്റെ തലേന്ന് തന്നെ വിഭജനവും വിവേചനപരവുമായ സിഎഎ നടപ്പാക്കാനുള്ള വിജ്ഞാപനം മുസ് ലിംകളെ പരിഹസിക്കാനുള്ള സംഘപരിവാറിന്റെ നിന്ദ്യമായ തന്ത്രമാണ്. കേന്ദ്രസര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന പൗരത്വ നിയമം രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കും. വരാനിരിക്കുന്ന ലോക്‌സഭ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി സിഎഎ നടപ്പാക്കാനുള്ള നിലവിലെ വിജ്ഞാപനം മതത്തിന്റെ പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണെന്നും എസ് ഡിപിഐ കുറ്റപ്പെടുത്തി.
Tags:    

Similar News