ഡൽഹിയിൽ സംഭവിക്കുന്നതെന്ത്?; ചിത്രങ്ങൾ സംസാരിക്കും

മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക, വാഹനങ്ങളും വീടുകളും കടകളും തീവച്ച് നശിപ്പിക്കുക തുടങ്ങിയ കലാപസമാന അന്തരീക്ഷമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നത്.

Update: 2020-02-25 04:54 GMT

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ അനുകൂലികള്‍ അഴിച്ചുവിട്ട ആക്രമണം അഞ്ച് പേരുടെ മരണത്തിനിടയാക്കി. കല്ലെറിയുക, പെട്രോള്‍ ബോംബ് എറിയുക, മുസ്‌ലിംകളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുക, വാഹനങ്ങളും വീടുകളും കടകളും തീവച്ച് നശിപ്പിക്കുക തുടങ്ങിയ കലാപസമാന അന്തരീക്ഷമാണ് ഡല്‍ഹിയില്‍ നിലനില്‍ക്കുന്നത്. നൂറോളം പൊലിസുകാരുടെ സാന്നിധ്യത്തിലാണ് അക്രമം സിഎഎ അനുകൂലികള്‍ അഴിച്ചുവിട്ടത്.


പൗരത്വ നിയമാനുകൂലി ന്യൂഡല്‍ഹിയില്‍ പൗരത്വ പ്രക്ഷോഭകര്‍ക്ക് നേരെ കല്ലെറിയുന്നു.


പൗരത്വ നിയമ അനുകൂലികള്‍ ഡല്‍ഹിയില്‍ ഒരു മുസ്‌ലിം യുവാവിനെ ആള്‍ക്കൂട്ടാക്രമണത്തിന് വിധേയമാക്കുന്നു.


പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്ന ഒരാള്‍ മുസ്‌ലിം പള്ളിക്ക് നേരെ പെട്രോള്‍ ബോംബ് എറിയുന്നു.


പൗരത്വ നിയമാനുകൂലികള്‍ ന്യൂഡല്‍ഹിയിലെ സമരപ്പന്തല്‍ നശിപ്പിക്കുന്നു.


പൗരത്വ നിയമ അനുകൂലികളുടെ മര്‍ദനത്തിനിരയായ ഒരുമ്മ പോലിസുകാരനോട് സഹായമഭ്യര്‍ത്ഥിക്കുന്നു 


ന്യൂഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നവരും നിയമത്തെ എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടുന്നു


വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിരാളികളും ഏറ്റുമുട്ടുന്നു


Tags:    

Similar News