''ഇത് ഹിന്ദുവിന്റെ ഭൂമി, വേണമെങ്കില്‍ നിന്നെയും കൊല്ലാന്‍ മടിക്കില്ല''; കൊലവിളിയുമായി സംഘപരിവാര വനിതകള്‍ (വീഡിയോ)

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Update: 2020-01-22 18:19 GMT

Full View

എറണാകുളം: പൗരത്വ ഭേദഗതി നിയമത്തെ ന്യായീകരിക്കുന്ന പരിപാടിയില്‍ ചോദ്യങ്ങളുന്നയിച്ച യുവതിയെ സംഘപരിവാര്‍ അനുകൂലികളായ ഒരുസംഘം സ്ത്രീകള്‍ കൈയേറ്റം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന കാര്യാലയത്തോടു ചേര്‍ന്ന കൊച്ചി കലൂര്‍ പാവക്കുളം ശിവക്ഷേത്രം ഹാളില്‍ നടന്ന പരിപാടിയിലാണ് കൊളവിളിയുമായി വീട്ടമ്മമാര്‍ യുവതിയെ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സിഎഎയെ ന്യായീകരിച്ചു കൊണ്ട് മാതൃസമിതി നടത്തിയ വിശദീകരണ പരിപാടിയില്‍ അഞ്ജിത ഉമേഷ് എന്ന യുവതിയാണ് പ്രതിഷേധവുമായെത്തിയത്. എന്നാല്‍, വേദിയിലിരുന്ന സ്ത്രീകള്‍ ഇവരെ തടയുകയും ആക്രോശിക്കുകയുമായിരുന്നു. 'ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും വേണമെങ്കില്‍ നിന്നെയും കൊല്ലാന്‍ മടിക്കില്ലെ'ന്നും ഒരു സ്ത്രീ പറയുന്നുണ്ട്. ഞാനും ഒരു ഹിന്ദുമത വിശ്വാസിയാണെന്ന് അഞ്ജിത ഉമേഷ് പറഞ്ഞപ്പോള്‍ 'നീയൊക്കെ ഹിന്ദുവാണോ?' എന്നാക്രോശിച്ച് മറ്റൊരു സ്ത്രീ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചിലര്‍ സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു.

    മാത്രമല്ല, ഇറങ്ങിപ്പോവാന്‍ നിരന്തരം ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ ആക്രമിക്കപ്പെടുമെന്ന് ഉറപ്പായതോടെ ഹാളില്‍നിന്നു പുറത്തിറങ്ങിയ അഞ്ജിതയെ അവിടെ വച്ചും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ''ഞാന്‍ ഇത് തൊട്ടു നടക്കുന്നത് എന്തിനാണെന്ന് അറിയാമോ, എനിക്ക് രണ്ടു പെണ്‍മക്കളുണ്ട്. അവരെ ഒരു കാക്കയും തൊടാതെയിരിക്കാനാണ്'' എന്ന് ഒരു യുവതി തന്റെ സിന്ദൂരപ്പൊട്ട് ചൂണ്ടിക്കാട്ടി അഞ്ജിതയോട് പറയുന്നുണ്ട്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ യുവതിക്കെതിരേ രംഗത്തെത്തിയിട്ടുണ്ട്. വളരെ മോശമായിപ്പോയെന്നും നിങ്ങള്‍ വര്‍ഗീയതയാണ് ഉണ്ടാക്കുന്നതെന്നും പറഞ്ഞാണ് അഞ്ജിത ഹാള്‍ പരിസരം വിടുന്നത്. മൂന്നോളം പുരുഷന്‍മാരുടെ സാന്നിധ്യത്തില്‍ സംഘപരിവാര്‍ വനിതകള്‍ യുവതിയെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുന്നത്. യുവതിക്കെതിരേ അക്രമത്തിനും സൈബര്‍ ലോകത്ത് ആഹ്വാനം ചെയ്യുന്നുണ്ട് ചിലര്‍. നിങ്ങള്‍ ചെയ്തത് തീരെ ശരിയായില്ലെന്നും ശരിയായി കൈകാര്യം ചെയ്യണമായിരുന്നുവെന്നും മറ്റുമുള്ള ആക്രമണ ആഹ്വാനങ്ങളാണ് പലരും ഉയര്‍ത്തിയിട്ടുള്ളത്.



Tags:    

Similar News