സിഎഎ: ബിജെപി യോഗം ബഹിഷ്‌കരിക്കണമെന്ന സന്ദേശം പ്രചരിപ്പിച്ചതിനു വ്യാപാരി അറസ്റ്റില്‍

നേരത്തേ ഇതേ കേസില്‍ വ്യാപാരിയായ ഷമീറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു

Update: 2020-02-28 16:48 GMT

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് ബിജെപി താമരശ്ശേരിയില്‍ സംഘടിപ്പിച്ച യോഗം ബഹിഷ്‌ക്കരിക്കണമെന്ന സന്ദേശം സാമൂഹിക മാധ്യമങ്ങള്‍ വഴി ഷെയര്‍ ചെയ്ത വ്യാപാരി അറസ്റ്റില്‍. വ്യാപാരി വ്യവസായി ഏകോപന സമിതി കൊടുവള്ളി നിയോജക മണ്ഡലം ഖജാഞ്ചി കൂടത്തായി പുറായില്‍ സത്താറിനെയാണ് താമരശ്ശേരി പോലിസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തില്‍ വിട്ടു. നേരത്തേ ഇതേ കേസില്‍ വ്യാപാരിയായ ഷമീറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.



Tags: