പോപുലര്‍ ഫ്രണ്ട് പതാക കത്തിച്ച് കലാപാഹ്വാനത്തിന് ആര്‍എസ്എസ് ശ്രമം; കത്തിച്ചവര്‍ക്കും പ്രചരിപ്പിച്ചവര്‍ക്കുമെതിരേ പോലിസില്‍ പരാതി നല്‍കി

Update: 2022-09-20 00:59 GMT

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബര്‍ 17ന് കോഴിക്കോട് സംഘടിപ്പിച്ച ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി കെട്ടിയിരുന്ന പതാകകള്‍ വ്യാപകമായി നശിപ്പിക്കുകയും കത്തിക്കുകയും ചെയ്ത സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കി. പോപുലര്‍ ഫ്രണ്ട് പെരിങ്ങത്തൂര്‍ ഏരിയാ പ്രസിഡന്റ് അബ്ദുല്‍ അസീസാണ് ചൊക്ലി പോലിസില്‍ പരാതി നല്‍കിയത്. ചൊക്ലി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെട്ട പള്ളിക്കുനി, മോന്താല്‍ പ്രദേശങ്ങളില്‍ കെട്ടിയിരുന്ന പതാകകളാണ് കത്തിക്കുകയും കലാപാഹ്വാനം നടത്തുംവിധം പ്രകോപനപരമായ വീഡിയോകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നത്.

കഴിഞ്ഞദിവസം ഇതുസംബന്ധിച്ച് പരാതി നല്‍കിയതിന് ശേഷവും വ്യാപകമായി വീഡിയോകള്‍ പ്രചരിക്കുകയാണെന്നും പരാതിയില്‍ പറയുന്നു. സ്വയം സേവകന്‍, ഷിമ്മി പ്രഭാത് എന്നി പ്രൊഫൈലുകളില്‍ നിന്നാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ പ്രചരിക്കുന്നത്. ഇതിനെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് പരാതിയില്‍ പറയുന്നു.

Tags:    

Similar News