യുവ മോര്‍ച്ച പൊതുയോഗത്തിനിടെ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം; വാഹനം അടിച്ചു തകര്‍ത്തു

പോപുലര്‍ഫ്രണ്ട് എലത്തൂര്‍ ഏരിയാ പ്രസിഡന്റ് കക്കോടി സ്വദേശിയായ ഷാജഹാനു (49) നേരെയാണ് മാരകയാധങ്ങളുമായി യുവമോര്‍ച്ചാ സംഘം ആക്രമണം അഴിച്ചുവിട്ടത്.

Update: 2019-07-29 17:37 GMT

കോഴിക്കോട്: യുവ മോര്‍ച്ച പൊതുയോഗത്തിനിടെ പോപുലര്‍ഫ്രണ്ട് പ്രവര്‍ത്തകന് ക്രൂര മര്‍ദ്ദനം. പോപുലര്‍ഫ്രണ്ട് എലത്തൂര്‍ ഏരിയാ പ്രസിഡന്റ് കക്കോടി സ്വദേശിയായ ഷാജഹാനു (49) നേരെയാണ് മാരകയാധങ്ങളുമായി യുവമോര്‍ച്ചാ സംഘം ആക്രമണം അഴിച്ചുവിട്ടത്.

ഇന്നു വൈകീട്ട് ആറോടെ പട്ടര്‍പാലത്ത് നടത്തിയ പൊതുയോഗത്തിനിടെയാണ് സംഭവം. ഇദ്ദേഹത്തിന്റെ ബൈക്കും സംഘം അടിച്ചു തകര്‍ത്തു. ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പങ്കെടുത്ത യോഗത്തിനിടെയാണ് പ്രകോപനമൊന്നുമില്ലാതെ യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ അഴിഞ്ഞാടിയത്. ഷാജഹാനെ അത്തോളി പോലിസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഗുരുതര പരിക്കുകളോടെ ഇദ്ദേഹത്തെ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മേഖലയില്‍ ചെങ്കല്‍ ക്വാറിക്കെതിരേ നടന്ന പ്രതിഷേധ യോഗത്തിനിടെയാണ് ആക്രമണമുണ്ടായത്. ക്വാറിക്ക് അനുകൂലമായ സുപ്രിംകോടതി വിധിയുണ്ടായതോടെ ഇതിനെതിരേ നടന്നുവെന്ന ജനകീയ സമരത്തില്‍നിന്നു മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്‍മാറിയിരുന്നു. എന്നാല്‍, ബിജെപി രാഷ്ട്രീയ ലക്ഷ്യങ്ങളുമായി സമരവുമായി മുന്നോട്ട് പോവുകയാണ്.

Tags: