ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്ന് ഭീഷണി; കേരളത്തിലും ജാഗ്രതാ നിര്‍ദേശം
കേരളമുള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നാണ് കര്‍ണാടക പോലിസിന് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരം: കേരളമുള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ ആക്രമണം നടത്തുമെന്ന് ഭീഷണിയുള്ളതായി പോലിസ്. ട്രെയിനുകളില്‍ സ്‌ഫോടനം നടത്തുമെന്നാണ് കര്‍ണാടക പോലിസിന് ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്. ഇന്നലെ വൈകീട്ടാണ് ഫോണിലൂടെ ഭീഷണി സന്ദേശം എത്തിയതെന്ന് ബെംഗളൂരു പോലിസ് പറയുന്നു. ഇതേ തുടര്‍ന്ന് കേരളത്തിലും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു. കേരള ഡിജിപി ജില്ലാ പോലിസ് മേധാവികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീലങ്കയിലെ ചര്‍ച്ചുകളില്‍ നടന്ന സ്‌ഫോടനങ്ങളുടെ പശ്ചാതലത്തില്‍ കൂടിയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.