നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; യാത്രക്കാരന്‍ അറസ്റ്റില്‍

തൃശൂര്‍ സ്വദേശി വി എന്‍ രവിയാണ് പിടിയിലായത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ശ്രീലങ്കയിലേക്ക് പോകാന്‍ എത്തിയതായിരുന്നു രവി.

Update: 2019-08-16 15:36 GMT

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരനെ അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശി വി എന്‍ രവിയാണ് പിടിയിലായത്. ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ ശ്രീലങ്കയിലേക്ക് പോകാന്‍ എത്തിയതായിരുന്നു രവി. ബാഗില്‍ ബോംബുണ്ടെന്ന് എയര്‍ലൈന്‍സ് ജീവനക്കാരനോട് പറഞ്ഞതിന് പിന്നാലെയാണ് ഇയാളെ സിഐഎസ്എഫ് പിടികൂടിയത്.

ബാഗ് പരിശോധിച്ചപ്പോള്‍ ബോംബ് കണ്ടെത്താനായില്ല. തുടര്‍ന്ന് വിമാനത്താവളത്തില്‍ സുരക്ഷാ ഭീഷണി മുഴക്കിയ കുറ്റത്തിന് നെടുമ്പാശേരി പൊലിസിന് കൈമാറി. സംഭവത്തില്‍ നെടുമ്പാശേരി പോലിസ് കേസെടുത്തു.

Tags:    

Similar News