മഹാരാഷ്ട്ര: ശരത്പവാറുമായി ബിജെപി എംപി കൂടിക്കാഴ്ച്ച നടത്തി

പാര്‍ട്ടിയില്‍ നിന്നും അജിത് പവാറിനൊപ്പം പോയ പല എംഎല്‍എമാരും സ്വന്തം പാളയത്തില്‍ തിരിച്ചെത്തി. ഇതിനിടെ രണ്ട് എന്‍സിപി എംഎല്‍എമാരെ കാണാതായത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Update: 2019-11-24 05:51 GMT

മുംബൈ: ബിജെപി എംപി സഞ്ജയ് കക്കഡെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറുമായി കൂടികാഴ്ച നടത്തി. അനുനയ ചര്‍ച്ചകള്‍ക്കായാണ് എംപി എത്തിയെതെന്നാണ് സൂചന. ഇത് ബിജെപിയുടെ പുതിയ നീക്കത്തിന്റെ ഭാഗമായാണെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

എന്‍സിപി നിയമസഭാ കക്ഷി നേതാവ് ജയന്ത് പാട്ടീലും ശരദ് പവാറിന്റെ വീട്ടിലെത്തി. പാര്‍ട്ടി നേതാവ് ചഗ്ഗന്‍ ഭുജ്പാല്‍ രാവിലെ പവാറിനെ കണ്ട് 48 എംഎല്‍മാരും തങ്ങള്‍ക്കൊമുണ്ടെന്ന് അറിയിക്കുകയും ചെയ്തു.ആറ് പേര്‍ മാത്രമാണ് അജിത് പവാറിന് പിന്തുണക്കുന്നതെന്ന് എന്‍സിപി അവകാശപ്പെട്ടു.

അതേസമയം, സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് നിര്‍ണായക വിധി വരാനിരിക്കെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി എന്‍സിപിയും ശിവസേനയും. അതിനിടെ പാര്‍ട്ടിയില്‍ നിന്നും അജിത് പവാറിനൊപ്പം പോയ പല എംഎല്‍എമാരും സ്വന്തം പാളയത്തില്‍ തിരിച്ചെത്തി. ഇതിനിടെ രണ്ട് എന്‍സിപി എംഎല്‍എമാരെ കാണാതായത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഷഹാപൂര്‍ എംഎല്‍.എ ദൗലത്ത് ദരോദ, നിധിന്‍ പവാര്‍ എന്നിവരെയാണ് കാണാതായത്.




Tags: