പുല്‍വാമ ആക്രമണത്തിനുപിന്നാലെ സാനിയ മിര്‍സയ്‌ക്കെതിരേ ബിജെപി എംഎല്‍എ രാജാ സിങ്

തെലങ്കാനയുടെ ബ്രാന്റ് അംബാസിഡര്‍ പദവിയില്‍നിന്ന് സാനിയയെ നീക്കം ചെയ്യണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെസിആറിനോട് ബിജെപി എംഎല്‍എ രാജാ സിങ് ആവശ്യപ്പെട്ടതായി മുംബൈ മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു.

Update: 2019-02-18 09:38 GMT

ഹൈദ്രാബാദ്: പുല്‍വാമ ആക്രമണത്തിനു പിന്നാലെ കശ്മീരികളേയും രാജ്യത്തെ മുസ്ലിംകളേയും സംഘപരിവാര സംഘടനകള്‍ ആസൂത്രിതമായി ലക്ഷ്യംവയ്ക്കുന്നുവെന്ന തരത്തില്‍ നിരവധി റിപോര്‍ട്ടുകളാണ് പുറത്തുവരുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരി മുസ്ലിംകള്‍ക്കെതിരേ സംഘപരിവാര സംഘടനകള്‍ ആക്രമണം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഒടുവില്‍ ടെന്നീസ് താരം സാനിയ മിര്‍സയെയാണ് സംഘപരിവാരം ലക്ഷ്യമിട്ടിരിക്കുന്നത്. തെലങ്കാനയുടെ ബ്രാന്റ് അംബാസിഡര്‍ പദവിയില്‍നിന്ന് സാനിയയെ നീക്കം ചെയ്യണമെന്ന് തെലങ്കാന മുഖ്യമന്ത്രി കെസിആറിനോട് ബിജെപി എംഎല്‍എ രാജാ സിങ് ആവശ്യപ്പെട്ടതായി മുംബൈ മിറര്‍ റിപോര്‍ട്ട് ചെയ്യുന്നു. സാനിയ പാകിസ്താന്റെ മരുമകളാണെന്ന് ആരോപിച്ചാണ് രാജാ സിങിന്റെ ആവശ്യം. പ്രസ്താവന. വിവിഎസ് ലക്ഷ്മണ്‍, സാനിയ നെഹ്‌വാല്‍, പിവി സിന്ദു പോലുള്ളവരെ പകരം അംബാസിഡറാക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചയാണ് കശ്മീരില്‍ സൈനികര്‍ക്കെതിരേ ആക്രമണം ഉണ്ടായത്. 40ല്‍ അധികം സിആര്‍പിഎഫ് ജവാന്‍മാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സൈനിക വാഹന വ്യൂഹം ശ്രീനഗര്‍-ജമ്മു ദേശീയ പാതയിലെ പുല്‍വാമയില്‍ വച്ച് ആക്രമിക്കപ്പെടുകയായിരുന്നു.

Tags:    

Similar News