ഗാന്ധി പ്രതിമയുടെ കഴുത്തില്‍ കൊടികെട്ടി ബിജെപി; പാലക്കാട്ട് പ്രതിഷേധം

രാഷ്ട്രപിതാവിന്റെ അര്‍ധകായ പ്രതിമയുടെ കഴുത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ കൊടി കെട്ടിയത്.

Update: 2021-01-11 08:55 GMT

പാലക്കാട്: രാഷ്ട്രപിതാവിനെ അപമാനിച്ച് ബിജെപി പ്രവര്‍ത്തകര്‍. പാലക്കാട് നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊടി കെട്ടി. രാഷ്ട്രപിതാവിന്റെ അര്‍ധകായ പ്രതിമയുടെ കഴുത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍ കൊടി കെട്ടിയത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് കൊടി കെട്ടിയത് നഗരസഭ ജീവനക്കാരുടെ ശ്രദ്ധയില്‍പെട്ടത്. ജയ് ശ്രീരാം വിവാദത്തിന് ശേഷം നഗരസഭയെ കാവി വല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് ആക്ഷേപം ശക്തമാണ്. ബിജെപി നേതൃത്വം സംഭവുമായി ബന്ധപ്പെട്ട് പ്രതികരിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രതിഷേധമുയരുന്നുണ്ട്.

സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, കെഎസ്‌യു പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

Tags: