കെഎസ്ആര്‍ട്ടിസിയുമായി കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ പിതാവും മകനും മരിച്ചു

Update: 2022-09-21 15:07 GMT
കെഎസ്ആര്‍ട്ടിസിയുമായി കൂട്ടിയിടിച്ച് അപകടം; ബൈക്ക് യാത്രികരായ പിതാവും മകനും മരിച്ചു

കല്‍പ്പറ്റ: വയനാട് പനമരത്തുണ്ടായ വാഹനാപകടത്തില്‍ പിതാവും മകനും മരിച്ചു. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി എം സുബൈര്‍, 12 വയസുകാരന്‍  മിദ്‌ലാജ് എന്നിവരാണ് മരിച്ചത്.  ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മാനന്തവാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

പനമരം കൈതക്കല്‍ വെച്ചാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ രണ്ട് പേരും മരിച്ചു. മൃതദേഹങ്ങള്‍ മാനന്തവാടി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

Tags:    

Similar News