ലോകകപ്പ്: ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഓസ്‌ട്രേലിയ സെമിയില്‍

2019 ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഓസ്‌ട്രേലിയ. 285 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന ആതിഥേയരെ 44.4 ഓവറില്‍ 221 റണ്‍സിന് കംഗാരുക്കള്‍ പുറത്താക്കുകയായിരുന്നു.

Update: 2019-06-25 18:14 GMT

ഓവല്‍: ലോകകപ്പില്‍ ഇന്ന് നടന്ന മല്‍സരത്തില്‍ ഇംഗ്ലണ്ടിനെ 64 റണ്‍സിന് തോല്‍പ്പിച്ച് ഓസ്‌ട്രേലിയ സെമി ഫൈനലില്‍ പ്രവേശിച്ചു. 2019 ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന ആദ്യ ടീമാണ് ഓസ്‌ട്രേലിയ. 285 റണ്‍സ് ലക്ഷ്യം പിന്‍തുടര്‍ന്ന ആതിഥേയരെ 44.4 ഓവറില്‍ 221 റണ്‍സിന് കംഗാരുക്കള്‍ പുറത്താക്കുകയായിരുന്നു.

ബെഹറന്‍ഡോര്‍ഫിന്റെയും മിച്ചല്‍ സ്റ്റാര്‍ക്കിന്റെയും ബൗളിങ് മികവാണ് ഓസിസിന് തകര്‍പ്പന്‍ വിജയം നല്‍കിയത്. ബെഹറന്‍ഡോര്‍ഫ് അഞ്ചും സ്റ്റാര്‍ക്കും നാലും വിക്കറ്റാണ് മല്‍സരത്തില്‍ നേടിയത്. ബെന്‍ സ്‌റ്റോക്കസിന് (89) മാത്രമേ ഇംഗ്ലിഷ് നിരയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞുള്ളൂ. തുടക്കം തന്നെ ഓസ്‌ട്രേലിയ മല്‍സരത്തില്‍ പിടിമുറിക്കിയിരുന്നു.

അഞ്ചോവറില്‍ എത്തിനില്‍ക്കെ തന്നെ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. തുടര്‍ന്നുള്ള കൃത്യമായ ഇടവേളകളില്‍ ഓസിസ് വിക്കറ്റ് വേട്ട നടത്തി ജയം അനുകൂലമാക്കുകയായിരുന്നു. ബെയര്‍സ്‌റ്റോ(27), ബട്‌ലര്‍(25), വോക്‌സ് (26), റാഷിദ്(25) എന്നിവരാണ് ഇംഗ്ലണ്ട് നിലയില്‍ രണ്ടക്കം കടന്നവര്‍.

ടോസ് ലഭിച്ച ഇംഗ്ലണ്ട് ഓസിസിനെ ബാറ്റിങിനയക്കുകയായിരുന്നു. ആരോണ്‍ ഫിഞ്ചിന്റെ(100) സെഞ്ചുറിയും വാര്‍ണറുടെ(53) അര്‍ദ്ധസെഞ്ചുറിയുടെയും പിന്‍ബലത്തിലാണ് അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെടുത്തത്. സ്മിത്ത്, കേരേ എന്നിവര്‍ 38 റണ്‍സ് വീതമെടുത്ത് മികച്ച ബാറ്റിങ് കാഴ്ചവച്ചു. ഇംഗ്ലണ്ടിന് വേണ്ടി വോക്‌സ് രണ്ട് വിക്കറ്റ് നേടി.ആര്‍ച്ചര്‍, വൂഡ്, സ്‌റ്റോക്‌സ്,മോയിന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Tags:    

Similar News