ബാലാകോട്ടിലെ വ്യോമാക്രമണം: മോദി അശ്രദ്ധമായി സമീപിച്ചെന്ന് അരുദ്ധതി റോയ്

1947 മുതല്‍ ആഭ്യന്തര പ്രശ്‌നം എന്ന തലത്തിലാണ് സര്‍ക്കാറുകള്‍ കശ്മീര്‍ പ്രശ്‌നത്തെ സമീപിച്ചത്. അന്തര്‍ദേശീയ മധ്യസ്ഥശ്രമങ്ങളിലൂടെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്.

Update: 2019-03-01 19:41 GMT

ന്യൂഡല്‍ഹി: ബാലാ കോട്ടിലെ ധൃതിപിടിച്ച വ്യോമാക്രമണത്തിലൂടെ മോദി കശ്മീര്‍ പ്രശ്‌നത്തെ അന്താരാഷ്ട്ര വല്‍കരിച്ചെന്ന് വിഖ്യാത എഴുത്തുകാരി അരുദ്ധതി രോയി. 1947 മുതല്‍ ആഭ്യന്തര പ്രശ്‌നം എന്ന തലത്തിലാണ് സര്‍ക്കാറുകള്‍ കശ്മീര്‍ പ്രശ്‌നത്തെ സമീപിച്ചത്. അന്തര്‍ദേശീയ മധ്യസ്ഥശ്രമങ്ങളിലൂടെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. എന്നാല്‍, മോദി കശ്മീര്‍ പ്രശ്‌നത്തെ അന്താരാഷ്ട്രവത്കരിച്ചു. ലോകത്തിലെ ഏറ്റവും ഭീകര പ്രദേശമായി കശ്മീരിനെ ചിത്രീകരിച്ചുവെന്നും ആണവ യുദ്ധത്തിന്റെ പ്രഭവകേന്ദ്രം പോലെ ആക്കിയെന്നും അവര്‍ ആരോപിച്ചു.

മുന്‍ സര്‍ക്കാറുകള്‍ തന്ത്രപരമായി കൈകാര്യം ചെയ്ത വിഷയത്തെ ബാലാകോട്ടിലെ ധൃതിപിടിച്ചുള്ള വ്യോമാക്രമണത്തിലൂടെ മോദി അശ്രദ്ധമായി സമീപിച്ചെന്നും അരുന്ധതി കുറ്റപ്പെടുത്തി.

പുല്‍വാമയിലെ ആക്രമണം മാരകമായ ഒന്നായിരുന്നു. ആദില്‍ അഹ്മദ് ഡാറിനെ പേലെ നൂറുകണക്കിന് യുവാക്കളാണ് കശ്മീര്‍ താഴ്‌വരയില്‍ യുദ്ധമുഖത്തേക്ക് പിറന്നുവീഴുന്നതെന്നും 'ഹഫ്‌പോസ്റ്റി'ല്‍ എഴുതിയ ലേഖനത്തില്‍ അരുന്ധതി പറഞ്ഞു.

Tags: