കലാപം ഉണ്ടാക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുസ്‌ലിം തൊപ്പികള്‍ വാങ്ങിക്കൂട്ടുന്നു: മമത ബാനര്‍ജി

നാളെ ജുമുഅ ദിവസമാണ്, പ്രാര്‍ഥനാ ദിവസമാണ്. സമാധാനം തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ വന്‍തോതില്‍ മുസ്‌ലിം തോപ്പി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും അവര്‍ നല്‍കി.

Update: 2019-12-19 13:41 GMT

കൊല്‍ക്കത്ത: വെള്ളിയാഴ്ചയിലെ മുസ്‌ലിംകളുടെ പ്രാര്‍ത്ഥനയ്ക്ക് പിന്നാലെ കലാപമഴിച്ചുവിടാന്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) പ്രവര്‍ത്തകര്‍ ഗൂഢാലോചന നടത്തുന്നതായി പശ്ചിമ ബംഗാള്‍ മുഖ്യ മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി. നാളെ ജുമുഅ ദിവസമാണ്, പ്രാര്‍ഥനാ ദിവസമാണ്. സമാധാനം തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ വന്‍തോതില്‍ മുസ്‌ലിം തോപ്പി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും അവര്‍ നല്‍കി.

വിവിധ രാജ്യങ്ങളില്‍നിന്നുള്ള മുസ്‌ലിം ഇതര വിശ്വാസികള്‍ക്ക് അഭയം നല്‍കാന്‍ ഉദ്ദേശിച്ചുള്ള പൗരത്വ നിയമ ഭേദഗതിക്കെതിരേ കൊല്‍ക്കത്തയില്‍ നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഒരു പ്രത്യേക സമുദായത്തിന്റെ സ്വത്തുവകകള്‍ നശിപ്പിച്ച് ഒരു പ്രത്യേക സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിന് ബിജെപി കേഡര്‍മാര്‍ മുസ്‌ലിം തൊപ്പി വാങ്ങിക്കൂട്ടുകയാണ്-മമത പറഞ്ഞു.

സിഎഎയെ ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള പോരാട്ടമാക്കി മാറ്റാന്‍ ബിജെപി ആഗ്രഹിക്കുന്നു. പൗരത്വനിയമഭേദഗതിയില്‍ ധൈര്യമുണ്ടെങ്കില്‍ ഹിതപരിശോധന നടത്താനാണ് ബിജെപി തയ്യാറാകേണ്ടത്. പരാജയപ്പെട്ടപ്പാല്‍ ബിജെപി സര്‍ക്കാര്‍ രാജിവെച്ച് ഒഴിയണമെന്നും മമത പറഞ്ഞു.

പ്രമുഖ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹയെ കയ്യേറ്റം ചെയ്ത പോലിസ് നടപടിക്കെതിരേയും മമത രംഗത്തെത്തി. സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ ഭയക്കുന്നു. ഗാന്ധിജിയുടെ പോസ്റ്റര്‍ കയ്യില്‍ വെച്ചതിനും പൗരത്വ ഭേദഗതി നിയമത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതിനും ഇന്ത്യയിലെ പ്രമുഖ ചരിത്രകാരനെ സര്‍ക്കാര്‍ ഭയക്കുന്നുവെന്നായിരുന്നു മമതയുടെ ട്വീറ്റ്. ബംഗളൂരുവില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ചരിത്രകാരനും സാമൂഹ്യപ്രവര്‍ത്തകനുമായ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പിന്നീട് വൈകീട്ടോടെ വിട്ടയച്ചു.

Tags:    

Similar News