ലണ്ടനിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം

120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുള്ളത്. മണിക്കൂറുകള്‍ പിന്നിട്ടതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

Update: 2021-08-22 12:24 GMT

കൊച്ചി: നെടുമ്പാശ്ശേരിയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നതില്‍ പ്രതിഷേധവുമായി യാത്രക്കാര്‍. 120 ഓളം യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയിട്ടുള്ളത്. മണിക്കൂറുകള്‍ പിന്നിട്ടതോടെ വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് 1.30 ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും പുറപ്പെട്ടിട്ടില്ല. കുട്ടികളും രോഗികളും പ്രായമായവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ട്. വിമാനം വൈകുന്നതിനെ കുറിച്ച് ഇതുവരെയും ഔദ്യോഗികമായ അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ ഇന്ത്യയും ഇതുവരെ ഔദ്യോഗികമായി വിശദീകരണം നല്‍കിയിട്ടില്ലെന്നാണ് വിവരം.


Tags:    

Similar News