ബാരാബങ്കിയില്‍ പള്ളി തകര്‍ത്തതിനെതിരേ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് ഹൈക്കോടതിയില്‍

പള്ളി പൊളിച്ചുമാറ്റിയതിനെതിരേ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.

Update: 2021-06-13 05:28 GMT

ലഖ്‌നൗ: കോടതി ഉത്തരവ് ലംഘിച്ച് ബാരാബങ്കിയിലെ രാം സനേഹി ഘട്ട് പ്രദേശത്ത് തെഹ്‌സീല്‍ വാലി മസ്ജിദ് എന്നറിയപ്പെടുന്ന മസ്ജിദ് ഗരിബ് നവാബിനെ തകര്‍ത്തതിനെതിരേ അഖിലേന്ത്യാ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ് (എഐഎംപിഎല്‍ബി) അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

മെയ് 17ന് പള്ളി പൊളിച്ചുമാറ്റിയതിനെതിരേ സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചില്‍ റിട്ട് ഹര്‍ജി നല്‍കിയിട്ടുണ്ട്.

'മെയ് 17ന് ഇരുട്ടിന്റെ മറവില്‍ ജില്ലാ ഭരണകൂടവും പോലിസും സ്വീകരിച്ച നടപടി നിയമവിരുദ്ധമാണ്. യുപി സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതാണ് പള്ളി.പള്ളി വഖഫ് ഭൂമിയിലായിരുന്നു, അതിനാല്‍ ഒരു മജിസ്‌ട്രേറ്റിനോ മറ്റേതെങ്കിലും ഉദ്യോഗസ്ഥര്‍ക്കോ വിവേചനരഹിതമായ നടപടി സ്വീകരിക്കാന്‍ കഴിയില്ല. വഖഫ് നിയമത്തിലൂടെയാണ് വഖഫ് ബോര്‍ഡ് രൂപീകരിച്ചത്. ഇതിന്റെ കാര്യങ്ങള്‍ വഖഫ് െ്രെടബ്യൂണല്‍ ഏറ്റെടുക്കേണ്ടതുണ്ട്'- എഐഎംപിഎല്‍ബിയുടെ ഔദ്യോഗിക ജനറല്‍ സെക്രട്ടറി മൗലാന ഖാലിദ് സൈഫുല്ല റഹ്മാനി പറഞ്ഞു.




Tags: