നടിയെ ആക്രമിച്ച കേസ്; വിചാരണ നാളെ ആരംഭിച്ചേക്കും; ദിലീപിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

നാളെ വിചാരണ ആരംഭിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം സാക്ഷിയെയാണ് നാളെ വിചാരണ കോടതി വിസ്തരിക്കുക. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കെതിരെ ദിലീപ് നല്‍കിയ കേസിലെ ആരോപണങ്ങളും നടിയെ ആക്രമിച്ച കേസിനൊപ്പം കുറ്റം ചുമത്തിയ നടപടിയും വേര്‍തിരിച്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കേസില്‍ ഇന്ന് വാദം നടക്കവെ ദിലീപ് ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു

Update: 2020-01-29 12:43 GMT

കൊച്ചി: നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച കേസിന്റെ വിചാരണ നാളെ കൊച്ചിയിലെ വിചാരണ കോടതിയില്‍ ആരംഭിച്ചേക്കും.കേസിലെ പ്രതിയായ നടന്‍ ദീലിപന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.നാളെ വിചാരണ ആരംഭിച്ചാല്‍ നടി ആക്രമിക്കപ്പെട്ട കേസിലെ ഒന്നാം സാക്ഷിയെയാണ് നാളെ വിചാരണ കോടതി വിസ്തരിക്കുക. കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനിക്കെതിരെ ദിലീപ് നല്‍കിയ കേസിലെ ആരോപണങ്ങളും നടിയെ ആക്രമിച്ച കേസിനൊപ്പം കുറ്റം ചുമത്തിയ നടപടിയും വേര്‍തിരിച്ച് പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. കേസില്‍ ഇന്ന് വാദം നടക്കവെ ദിലീപ് ഉന്നയിച്ച വിഷയങ്ങളുമായി ബന്ധപ്പെട്ട് ചില പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.എന്നാല്‍ ഇത്തരത്തില്‍ രണ്ടു കുറ്റം ചുമത്തപ്പെട്ടപ്പോള്‍ അത് രണ്ടായി വിചാരണ നടത്തണമെന്നായിരുന്നു ദിലീപിന്റെ വാദം.

ഒറ്റ വിചാരണ കേസില്‍ സാധ്യമല്ല.കാരണം ഒന്നു താന്‍ പ്രതിയായ കേസും മറ്റൊന്നു താന്‍ ഇരയായ കേസുമാണ്. ഇത് രണ്ടും ഒരുമിച്ച് വിചാരണ ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു ദിലീപിന്റെ വാദം.കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയും മറ്റു രണ്ടും പ്രതികളും ചേര്‍ന്ന് ദിലീപിനെ ഭീഷണിപെടുത്തിയെന്ന് കോടതി കുറ്റം ചുമത്തി.എന്നാല്‍ ഇത്തരത്തിലുള്ള കുറ്റം പോലിസിന്റെ അന്വേഷണത്തിന്റെ ഭാഗമായുള്ള കുറ്റപത്രത്തില്‍ ഇല്ല.ദീലപിനെ പ്രതികള്‍ ഭീഷണിപെടുത്തിയെന്നത് നിലനില്‍ക്കില്ല. ഇതിനാല്‍ നാളെ ഇതില്‍ പ്രത്യേക അപേക്ഷ വിചാരണ കോടതിയില്‍ നല്‍കി നീക്കം ചെയ്യുമെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.എന്നാല്‍ ഇത്് നീക്കം ചെയ്താല്‍ തന്റെ വാദം ദുര്‍ബലമാകുമെന്ന് ദീലീപ് അഭിഭാഷകന്‍ മുഖേന കോടതിയെ അറിയിച്ചു.തുടര്‍ന്നാണ് ഇതില്‍ വിധി പറയാന്‍ കോടതി മാറ്റിയത്.അതേ സമയം കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് തടസങ്ങളില്ലെന്നാണ് വിവരം.ഇതിനായി എന്തെങ്കിലും വിധത്തിലുള്ള സ്‌റ്റേയും കോടതിയില്‍ നിന്നും ഉണ്ടായിട്ടില്ല. അതിനാല്‍ നാളെ വിചാരണ കോടതിയില്‍ കേസിലെ സാക്ഷി വിസ്താരം തുടങ്ങിയേക്കുമെന്നാണ് അറിയുന്നത്. നടന്‍ ദിലീപ് അടക്കം 10 പ്രതികളാണ് കേസില്‍ ഉള്ളത്.

Tags:    

Similar News