നടിയെ ആക്രമിച്ച കേസ്:തുടരന്വേഷണത്തിന് ഒരു ദിവസം പോലും നീട്ടി നല്‍കരുതെന്ന് ദിലീപ്; ക്രൈംബ്രാഞ്ചിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ജുഡീഷ്യറിയെ പോലും അപകീര്‍ത്തിപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുകയാണ്.ഇനിയും തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്നും ഇപ്പോള്‍ തന്നെ നാലുമാസത്തിലേറെയായെന്നും ദിലിപിന്റെ അഭിഭാഷകന്‍ വാദിച്ചു.ജൂഡീഷ്യറിയെ അപകീര്‍ത്തിപ്പെടത്താന്‍ ശ്രമിച്ചിട്ടില്ലൈന്നും പ്രതിഭാഗത്തിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു

Update: 2022-06-01 10:33 GMT

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നല്‍കിയ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി.ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷമാണ് കോടതി ഹരജി വിധിപറയാനായി മാറ്റിയത്.തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു ദിവസം പോലും നീട്ടി നല്‍കാന്‍ പാടില്ലെന്ന് ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ വാദിച്ചു.രണ്ട് ഏജന്‍സികള്‍ കേസ് അന്വേഷിക്കുന്നുണ്ട്. എന്നിട്ടും അന്വേഷണം അവസാനിക്കുന്നില്ല.ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടുകള്‍ക്കായി കാത്തിരിക്കുകയാണെന്ന വാദം അര്‍ഥശൂന്യമാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

കൂടുതല്‍ സമയം ലഭിക്കാനുള്ള മുടന്തന്‍ ന്യായങ്ങളാണ് നിരത്തുന്നത്.കേസിന്റെ വിചാരണ നീട്ടിക്കൊണ്ടുപോകാനാണ് ഇവര്‍ ശ്രമിക്കുന്നത്.വീഡിയോയുടെ ഹാഷ് മൂല്യത്തില്‍ മാറ്റമുള്ളതിനാല്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ വാദം അംഗീകരിക്കാന്‍ കഴിയില്ല. അത്തരത്തിലുള്ള എന്തെങ്കിലും അന്വേഷിക്കാന്‍ അവര്‍ അധികാരമുള്ളവരല്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചു. ജുഡീഷ്യറിയെ പോലും അപകീര്‍ത്തിപ്പെടുത്താന്‍ ഇവര്‍ ശ്രമിക്കുകയാണ്.ഇനിയും തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കരുതെന്നും ഇപ്പോള്‍ തന്നെ നാലുമാസത്തിലേറെയായെന്നും ദിലിപിന്റെ അഭിഭാഷകന്‍ വാദിച്ചു.

ജൂഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും പ്രതിഭാഗത്തിന്റെ വാദം അടിസ്ഥാന രഹിതമാണെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ട വിഷയം തുടരന്വേഷണത്തിന്റെ സമയം നീട്ടണമെന്ന ആവശ്യത്തിന്റെ ഒരു കാരണം മാത്രമാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.കേസുമായി ബന്ധപ്പെട്ട ഒരോ തെളിവുകളും സ്വീകാര്യമാക്കാനാണ് ശ്രമിക്കുന്നത് അല്ലെങ്കില്‍ പ്രതിഭാഗം ഇതിനെ വിചാരണക്കോടതിയില്‍ ചോദ്യം ചെയ്യും ഈ സാഹചര്യത്തില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.നീതിയുക്തമായ രീതിയുള്ള അന്വേഷണം നടക്കണമെന്ന് അതീജീവിത കോടതിയില്‍ വാദിച്ചു.ഇരു വിഭാഗത്തിന്റെയും വാദം കേട്ട ശേഷം കോടതി ഹരജി വിധി പറയാന്‍ മാറ്റുകയായിരുന്നു.

Tags:    

Similar News